റിലീസ് കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായം; പ്രേക്ഷക ഹൃദയം കീഴടക്കി അഭിനേതാക്കളുടെ പ്രകടനം; നന്ദി പറഞ്ഞ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' ചിത്രത്തിന്റെ ടീം

Update: 2025-02-09 12:58 GMT

കൊച്ചി: റിലീസ് കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‍വിൽ എൻറർടെയ്ൻ‍മെൻറ്സിൻറെ പുതിയ ചിത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ സംവിധാനം. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരുടെ ശക്തമായ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രം ഹൃദയത്തിലേറ്റുവാങ്ങിയ പ്രേക്ഷകർക്ക് നന്ദി അറിയിക്കാൻ തിയേറ്ററുകളിൽ നേരിട്ടെത്തിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ജോജു ജോർജ്ജുവും മറ്റ് അഭിനേതാക്കളും.

ചിത്രത്തിന് ഇത്രയും മികച്ചൊരു സ്വീകരണം നൽകിയതിന് പ്രേക്ഷകർക്കേവർക്കും ജോജു നന്ദി അറിയിച്ചു. ജോജുവിനൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളായ ഷെല്ലി എൻ കുമാർ, തോമസ് മാത്യു, ഗാർഗി ആനന്ദൻ തുടങ്ങിയവരും ഉണ്ടായിരുന്നു. നിറഞ്ഞ സദസ്സിലാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രേക്ഷക സ്വീകാര്യതയിൽ മുന്നേറുന്നത്.


Full View


വിശ്വനാഥനായി അലൻസിയറിൻറേയും സേതുവായി ജോജു ജോർജ്ജിൻറേയും ഭാസ്കറായി സുരാജ് വെഞ്ഞാറമ്മൂടിൻറേയും പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. മൂവരും മത്സരിച്ചഭിനയിച്ചിരിക്കുകയാണ് ചിത്രത്തിൽ. മൂവരും ഒരുമിച്ചുള്ള സീനുകളെല്ലാം പ്രേക്ഷകരുടെ മനസ്സിൽ കയറുന്നതാണ്. ഇവർ ഒരുമിച്ചുള്ള അസാധ്യ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.

കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്.

ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത്. സംവിധായകന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിസ്കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട.

Tags:    

Similar News