ഞാൻ ബിംബങ്ങളെ സ്നേഹിക്കുന്നു; ലോകഃ സമസ്തഃ സുഖിനോ ഭവന്തു; വിഷാദമായ മുഖത്തോടെ ഇരിക്കുന്ന നടി വീണാ നായർ; വൈറലായി പോസ്റ്റ്

Update: 2025-09-16 11:04 GMT

കൊച്ചി: നടിയും അവതാരകയുമായ വീണാ നായർ പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ കുറിപ്പ് ചർച്ചയാകുന്നു. അടുത്തിടെയാണ് വീണാ നായരും മുൻ ഭർത്താവ് ആർജെ അമനും വിവാഹമോചനം നേടിയത്. പിന്നാലെ അമൻ വീണ്ടും വിവാഹിതനായതിന് പിന്നാലെയാണ് വീണയുടെ കുറിപ്പ് പുറത്തുവന്നത്.

വിഷാദഭാവത്തോടെ യാത്ര ചെയ്യുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് വീണ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചത്: "നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന്, മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർഥ സ്വത്വം. എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. ലോകഃ സമസ്തഃ സുഖിനോ ഭവന്തു."

ഈ കുറിപ്പ് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. "നഷ്ടപ്പെട്ടത് ഒന്നും നമ്മുടേതല്ല. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, ആഗ്രഹിച്ചതിലും കൂടുതൽ നല്ല ജീവിതം ഈശ്വരൻ താങ്കൾക്കായി ഒരുക്കി വച്ചിരിക്കുന്നു," എന്നാണ് ഒരു ആരാധകൻ്റെ കമന്റ്. മറ്റു പലരും വീണയ്ക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തി.

Tags:    

Similar News