- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷത്തെ എട്ടാമത് എക്സ്പ്രസ് എൻട്രി വിസാ ഡ്രോയിൽ ഇൻവിറ്റേഷൻ അയച്ചത് 954 പേർക്ക്; കട്ട് ഓഫ് സ്കോർ 470 പോയിന്റ്
ടൊറന്റോ: എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ കാനഡയിൽ പെർമനന്റ് റെസിഡൻസി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ വർഷത്തെ എട്ടാമത് ഡ്രോ നടന്നു. കട്ട് ഓഫ് സ്കോർ 470 പോയിന്റ് ആക്കി 954 പേർക്ക് ഇൻവിറ്റേഷൻ അയച്ചിട്ടുണ്ടെന്ന് ഐആർസിസി വ്യക്തമാക്കി. 2015 ജനുവരി മുതൽ എക്സ്പ്രസ് എൻട്രി സംവിധാനം തുടങ്ങിയതിൽ പിന്നെയുള്ള മുപ്പത്തൊന്നാമത് ഡ്രോയാണ് ഏപ്രിൽ ആറിന് നടന്നത്. ഇതിന് മുമ്പ് മാർച്ച് 23ന് നടത്തിയ ഡ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ചുരുങ്ങിയ കട്ട് ഓഫ് സ്കോറിൽ വ്യത്യാസം വരുത്തിയിട്ടില്ല. ഈ ഡ്രോയിൽ 1014-പേർക്കായിരുന്നു ഇൻവിറ്റേഷൻ അയച്ചത്. അതേസമയം ഇത്തവണത്തെ ഡ്രോയിൽ ഇൻവിറ്റേഷൻ ലഭിച്ചവരുടെ എണ്ണത്തിൽ കുറവു സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് ഈ വർഷത്തെ അഞ്ചാമത്തെ ഡ്രോ നടത്തിയപ്പോൾ ഏറ്റവും ചുരുങ്ങിയ സിആർഎസ് പോയിന്റ് 453 ആയിരുന്നു. അന്ന് 1484 ഉദ്യോഗാർത്ഥികളെയാണ് കനേഡിയൻ പെർമനന്റ് റെസിഡൻസി(പിആർ)നായി അപേക്ഷിക്കുന്നതിനായി ഇൻവൈറ്റ് ചെയ്തിരുന്നത്. അതിന് മുമ്പ് ഫെബ്രുവരി 10ന് നടത്തിയ എക്സ്പ്രസ് എൻട്രി ഡ്രോയിൽ 150
ടൊറന്റോ: എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ കാനഡയിൽ പെർമനന്റ് റെസിഡൻസി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ വർഷത്തെ എട്ടാമത് ഡ്രോ നടന്നു. കട്ട് ഓഫ് സ്കോർ 470 പോയിന്റ് ആക്കി 954 പേർക്ക് ഇൻവിറ്റേഷൻ അയച്ചിട്ടുണ്ടെന്ന് ഐആർസിസി വ്യക്തമാക്കി. 2015 ജനുവരി മുതൽ എക്സ്പ്രസ് എൻട്രി സംവിധാനം തുടങ്ങിയതിൽ പിന്നെയുള്ള മുപ്പത്തൊന്നാമത് ഡ്രോയാണ് ഏപ്രിൽ ആറിന് നടന്നത്.
ഇതിന് മുമ്പ് മാർച്ച് 23ന് നടത്തിയ ഡ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ചുരുങ്ങിയ കട്ട് ഓഫ് സ്കോറിൽ വ്യത്യാസം വരുത്തിയിട്ടില്ല. ഈ ഡ്രോയിൽ 1014-പേർക്കായിരുന്നു ഇൻവിറ്റേഷൻ അയച്ചത്. അതേസമയം ഇത്തവണത്തെ ഡ്രോയിൽ ഇൻവിറ്റേഷൻ ലഭിച്ചവരുടെ എണ്ണത്തിൽ കുറവു സംഭവിച്ചിട്ടുണ്ട്.
ഫെബ്രുവരി 24ന് ഈ വർഷത്തെ അഞ്ചാമത്തെ ഡ്രോ നടത്തിയപ്പോൾ ഏറ്റവും ചുരുങ്ങിയ സിആർഎസ് പോയിന്റ് 453 ആയിരുന്നു. അന്ന് 1484 ഉദ്യോഗാർത്ഥികളെയാണ് കനേഡിയൻ പെർമനന്റ് റെസിഡൻസി(പിആർ)നായി അപേക്ഷിക്കുന്നതിനായി ഇൻവൈറ്റ് ചെയ്തിരുന്നത്. അതിന് മുമ്പ് ഫെബ്രുവരി 10ന് നടത്തിയ എക്സ്പ്രസ് എൻട്രി ഡ്രോയിൽ 1505 ഉദ്യോഗാർത്ഥികളെയാണ് കനേഡിയൻ പിആറിനായി ഇൻവൈറ്റ് ചെയ്തിരുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇക്കഴിഞ്ഞ രണ്ട് ഡ്രോകളിലും അയച്ച ഇൻവിറ്റേഷനുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുന്നത്.