ചിലപ്പോൾ 'സിഎൻജി' വേരിയന്റും ഉണ്ടാകാം; മാരുതി വക ദേ..ചെക്ക്; പഞ്ചിന് പുതിയ എതിരാളി വരുന്നു..

Update: 2026-03-27 15:28 GMT

ന്ത്യൻ വിപണിയിൽ പുതിയ മൈക്രോ-സെഗ്മെന്റ് എസ്‌യുവി പുറത്തിറക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 'Y43' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ വാഹനം ടാറ്റ പഞ്ചിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന. 2027-ന്റെ തുടക്കത്തിൽ ഈ മോഡൽ നിരത്തിലെത്തുമെന്നും, അടിസ്ഥാന മോഡലിന് 5.25 ലക്ഷം മുതൽ 5.50 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

80 ബിഎച്ച്പി കരുത്തും 111.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ Z12E നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായിരിക്കും Y43-ൽ ഒരുക്കുക. ഇതിന് പുറമെ, 69 ബിഎച്ച്പി കരുത്തും 101.8 എൻഎം ടോർക്കും നൽകുന്ന ഒരു സിഎൻജി വേരിയന്റും മാരുതി സുസുക്കി അവതരിപ്പിച്ചേക്കാമെന്നും പ്രതീക്ഷിക്കുന്നു.

ഏകദേശം 3.8 മീറ്റർ നീളവും 1.7 മീറ്ററിൽ കൂടുതൽ വീതിയും 1.6 മീറ്ററിൽ കൂടുതൽ ഉയരവും 2.5 മീറ്റർ വീൽബേസും ഈ മൈക്രോ-എസ്‌യുവിക്കുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഏഴ് എസ്‌യുവികളിൽ ഒന്നാണ് Y43. നിലവിൽ എസ്‌യുവി വിഭാഗത്തിൽ ഏകദേശം 20% വിപണി വിഹിതമുള്ള മാരുതി സുസുക്കി, പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ മോഡലുകളിലൂടെ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

'YMC' എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഒരു പൂർണ്ണ ഇലക്ട്രിക് എംപിവിയായിരിക്കും മാരുതി സുസുക്കിയുടെ അടുത്ത പ്രധാന ലോഞ്ച്. ഈ ഇവിക്ക് ശേഷം, എൻട്രി ലെവൽ കാറുകളിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സൂചനയുണ്ട്. ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായ ബ്രെസ സബ്‌കോംപാക്റ്റ് എസ്‌യുവിക്കും ഉടൻ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags:    

Similar News