വിമാന യാത്രക്കിടെ നിങ്ങളുടെ ഫോണ്‍ 'എയര്‍പ്ലെയിന്‍ മോഡില്‍' ആയിരിക്കേണ്ടതിന്റെ യഥാര്‍ത്ഥ കാരണമെന്ത്? വിമാന യാത്രക്കാര്‍ അറിയേണ്ട ആ കാരണം ഇതാണ്..

വിമാന യാത്രക്കിടെ നിങ്ങളുടെ ഫോണ്‍ 'എയര്‍പ്ലെയിന്‍ മോഡില്‍' ആയിരിക്കേണ്ടതിന്റെ യഥാര്‍ത്ഥ കാരണമെന്ത്?

Update: 2025-08-08 07:34 GMT

അത് ഫ്ളൈറ്റ് മോഡിലേക്ക് മാറ്റുന്നതായിരിക്കും. വിമാനത്തില്‍ വിനോദത്തിനായി ആളുകള്‍ പലതരം കാര്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ചിലര്‍ പുസ്തകം വായിക്കും, സിനിമ കാണും മറ്റ് ചിലരാകട്ടെ അന്തംവിട്ട ഉറക്കത്തിലായിരിക്കും. വിമാനയാത്ര നടത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഫ്ളൈറ്റ്മോഡിലാക്കണം എന്ന നിര്‍ദ്ദേശം ഇത്തരത്തില്‍ പലരും വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്. ആയിരക്കണക്കിന് അടി ഉയരത്തില്‍ പോകുമ്പോള്‍ ന്യായമായ സുരക്ഷാ മുന്‍കരുതലായി ഇതിനെ എല്ലാവരും കണക്കാക്കുന്നു.

എന്നാല്‍ ഇതിന് പിന്നിലുള്ള യുക്തി എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുള്ള കാര്യമാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്നത് നിരവധി പൊല്ലാപ്പുകളാണ് എന്നാണ് അവര്‍ പറയുന്നത്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ടവറുകളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് പല പ്രശ്നങ്ങളും സൃഷ്ടിക്കും എന്ന ആശങ്കകളുണ്ട്. വിമാനം പറന്നുയരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ഫോണുകള്‍ ഒന്നിലധികം ഫോണ്‍ ടവറുകളുമായി വേഗത്തില്‍ കണക്റ്റുചെയ്യുകയോ വിച്ഛേദിക്കപ്പെടുകയോ ചെയ്യുന്നത് മൊബൈല്‍ ടവറുകളെ ദോഷകരമായി ബാധിക്കും എന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്.

ഇതിനെ ഒരു മുന്‍കരുതല്‍ ആയിട്ടാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഇത് ഒരു പ്രശ്‌നമല്ല. ഫ്ലൈറ്റ് ഇന്‍സ്ട്രുമെന്റേഷനെ, പ്രത്യേകിച്ച് റേഡിയോയെ ഇത് കുഴപ്പത്തിലാക്കും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഉദാഹരണമായി നിങ്ങള്‍ റേഡിയോ കേള്‍ക്കുന്ന വേളയില്‍ മൊബൈല്‍ ബെല്ലടിച്ചാല്‍ റേഡിയോയില്‍ നിന്ന് ചില അപശബ്ദങ്ങള്‍ നമ്മള്‍ കേള്‍ക്കും. ഇത് പോലെം വിമാനത്തിനുള്ളിലെ റേഡിയോയെ ഇത് ദോഷകരമായി ബാധിക്കും എന്നാണ് അവര്‍ പറയുന്നത്.

കൂടാതെ ലാന്‍ഡ് ചെയ്യുമ്പോഴും ടേക്കോഫ് ചെയ്യുമ്പോഴും യാത്രക്കാരുടെ കൈകള്‍ സ്വതന്ത്രമായിരിക്കണം എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനയാത്രയില്‍ മൊബൈല്‍ ഫോണുകള്‍ ഫ്ളൈറ്റ് മോഡിലാക്കുന്നത് ഫോണിലെ ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകും. മൊബൈല്‍ ഓണായിരുന്നാല്‍ സിഗ്‌നല്‍ കിട്ടുന്നതിനായി ടവറുകളുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് ബാറ്ററിയെ ദോഷകരമായി ബാധിക്കും എന്നാണ് അവര്‍ പറയുന്നത്. വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ് തങ്ങളുടെ വിമാനങ്ങളില്‍ സൗജന്യ 'സ്ട്രീമിംഗ്-ക്വാളിറ്റി' വൈഫൈ വാഗ്ദാനം ചെയ്ത് സന്ദര്‍ത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Tags:    

Similar News