- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
വിമാനയാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ലഗേജുകൾ മാത്രമല്ല, യാത്രക്കാരെയും ഇനി തൂക്കി നോക്കും; വിമാന സുരക്ഷയുടെ പേരിൽ എയർ ന്യുസിലാൻഡിന് പുറമെ ഇനി കൊറിയൻ എയറും യാത്രക്കാരുടെ ആവറേജ് ഭാരം രേഖപ്പെടുത്തും
വിമാനത്തിലെ ലഗേജിനൊപ്പം, യാത്രക്കാരുടെ ശരാശരി ഭാരം കൂടി കണക്കാക്കുമെന്ന് പ്രഖ്യാപിക്കുന്ന വിമാനക്കമ്പനികളിൽ അവസാനത്തേതായി മാറിയിരിക്കുകയാണ് കൊറിയൻ എയർ.വിമാനത്തിന്റെ സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനം. നേരത്തേ എയർ ന്യുസിലൻഡും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മുൻപായി യാത്രക്കാർ അവരുടേ ശരീര ഭാരം വെളിപ്പെടുത്തേണ്ടത് നിർബന്ധമാക്കിയുള്ളതായിരുന്നു ആ ഉത്തരവ്.
ഇനിമുതൽ, ദക്ഷിണ കൊറിയ, സിയോളിലെ രണ്ട് വലിയ വിമാനത്താവളങ്ങളിൽ നിന്നും യാത്ര തിരിക്കുന്നവർ, വിമാനത്താവളങ്ങളിൽ തന്നെ ഭാരം നോക്കി രേഖപ്പെടുത്തേണ്ടതാണ്. വിമാനയാത്രയുടെ സുരക്ഷിതത്വത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നാണ് കൊറിയൻ സർക്കാർ പറയുന്നത്. ജിമ്പോ വിമാനത്താവളത്തിൽഈ പരിഷ്‌കരണം ഓഗസ്റ്റ് 28 നും സെപ്റ്റംബർ 8 നും ഇടയിലായിൽ നടപ്പിൽ വരും. അതേസമയം ഇൻകിയോൺ അന്താരാഷ്ട വിമാനത്താവളത്തിൽ ഇത് സെപ്റ്റംബർ 8 നും 19 നും ഇടയിൽ ആരംഭിക്കും.
കോറിയയുടെ മിനിസ്ട്രി ഓഫ് ലൻഡ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇത് സംബന്ധിച്ച നിർദ്ദേശം രാജ്യത്തെ വിമാനക്കമ്പനികൾക്കെല്ലാം നൽകിക്കഴിഞ്ഞു. എയർക്രാഫ്റ്റ് വെയ്റ്റ് ആൻഡ് ബാലൻസ് മാനേജ്മെന്റ് സ്റ്റാൻഡേർഡ്സ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇത് വിമാനങ്ങളുടെ സുരക്ഷക്ക് ഏറെ ആവശ്യമായ ഒന്നാണെന്നും, കൊറിയൻ സർക്കാർ ഇക്കാര്യത്തിൽ പ്രഥമ പരിഗണന നൽകുന്നുവെന്നുമാണ് ഉത്തരവിൽ പറയുന്നത്.
ചില കോണുകളിൽ നിന്ന് പക്ഷെ ഇതിനെതിരെ വിമർശനം ഉയരുമ്പോഴും, യാത്രക്കാരുടെ വിവരങ്ങൾ തീർത്തും സ്വകാര്യമായി തന്നെ സൂക്ഷിക്കുമെന്ന് എയർ കൊറിയ ഉറപ്പ് നൽകുന്നു. ഇത്തരത്തിൽ യാത്രക്കാരുടെ ഭാരം ശേഖരിക്കുക വഴി ലഭിക്കുന്ന വിവരങ്ങൾ, സർവേകൾക്കും മറ്റുമായി ഉപയോഗിക്കുമെങ്കിലും, യാത്രക്കാരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിട്ടില്ല. മാത്രമല്ല, അമിതവണ്ണമുള്ളവർക്ക് കൂടുതൽ ചാർജ്ജ് നൽകേണ്ടതായും വരില്ല എന്ന് കമ്പനി ഉറപ്പ് നൽകുന്നു.
ഏകദേശം അഞ്ച് ദിവസത്തോളം നീണ്ട സർവേക്കൊടുവിൽ ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഓക്ക്ലാൻഡ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ഭാരം നോക്കുന്ന കാര്യം എയർന്യുസീലാൻഡ് പ്രഖ്യാപിച്ചത്. അതിന് മുൻപായി നടത്തിയ സർവേയിൽ ഒരിടത്തും യാത്രക്കാരുടെ പേരുവിവരങ്ങൾ പരാമർശിച്ചിരുന്നില്ല. മാത്രമല്ല, യാത്രക്കാർ സ്വന്തം ഇഷ്ടപ്രകാരം മാത്രമായിരുന്നു അതിൽ പ്ങ്കെടുത്തിരുന്നത്.
ഭാരം നോക്കുവാനായി സ്‌കെയിലിൽ കയറുമ്പോൾ നിങ്ങളുടെ ഭാരം പരസ്യമായി അത് പ്രദർശിപ്പിക്കുകയില്ല. തീർത്തും രഹസ്യമായിട്ടായിരിക്കും ആ വിവരം കമ്പനി രേഖകളിൽ എത്തുക.
മറുനാടന് ഡെസ്ക്