ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല...ഫാറ്റും മധുരവും ഉറക്കത്തെ ബാധിക്കും; രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ? അറിയാം

Update: 2026-03-26 10:43 GMT

ല്ല ഉറക്കം ലഭിക്കുന്നതിന് രാത്രിയിൽ ചിലതരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കഫീൻ അടങ്ങിയ പാനീയങ്ങൾ, ജങ്ക് ഫുഡ്, ഐസ്‌ക്രീം, ചോക്ലേറ്റ്, സിട്രിസ് പഴങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ എന്നിവയാണ് ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുന്ന പ്രധാന ആഹാരപദാർത്ഥങ്ങൾ.

ശരീരത്തിന് ഉറക്കം നൽകുന്ന അഡിനോസിൻ എന്ന രാസവസ്തുവിന്റെ പ്രവർത്തനത്തെ കഫീൻ തടയുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ രാത്രികാലങ്ങളിൽ കഫീൻ അടങ്ങിയ കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കണം.

രാത്രിയിൽ ജങ്ക് ഫുഡ് കഴിക്കുന്നത് ദഹനക്കേടിനും അതുവഴി മോശം ഉറക്കത്തിനും ഇടയാക്കും. അതുപോലെ, ഐസ്‌ക്രീമിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കൊഴുപ്പും പഞ്ചസാരയും ഉറക്കത്തെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. ചോക്ലേറ്റിൽ കാണപ്പെടുന്ന 'ടൈറോസിൻ' എന്ന ഘടകവും ഉറക്കം തടസ്സപ്പെടുത്തുന്ന ഒന്നാണ്.

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങൾ രാത്രിയിൽ ദഹിക്കാൻ പ്രയാസമുള്ളവയാണ്. ഇത് വയറ്റിൽ അസ്വസ്ഥതകളുണ്ടാക്കി ഉറക്കത്തിന് തടസ്സമുണ്ടാക്കാം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ ലക്ഷണങ്ങളെ ഇത് വഷളാക്കുകയും ചെയ്യും.

Tags:    

Similar News