വെള്ളം അമിതമായി ഇറങ്ങിയാൽ വേരുകൾ നശിക്കും..; മഴക്കാലത്ത് ഔട്ട്ഡോർ ചെടികളെ എങ്ങനെ സംരക്ഷിക്കാം?; കേട് വരാതെയിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ അറിയാം
മഴക്കാലത്ത് ഔട്ട്ഡോർ ചെടികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ ശരിയായ പരിചരണത്തിലൂടെ ഇവയെ സംരക്ഷിക്കാൻ കഴിയും. മഴ വെള്ളം കെട്ടിനിന്ന് വേരുകൾ ചീഞ്ഞുപോകുന്നതും, ഇലകളിലും തണ്ടുകളിലും പൂക്കളിലും നാശനഷ്ടങ്ങൾ സംഭവിക്കുന്നതും മഴക്കാലത്ത് ചെടികൾ നേരിടുന്ന പ്രധാന പ്രതിസന്ധികളാണ്.
ചെടികൾ നട്ടിരിക്കുന്ന ചട്ടികളിൽ ആവശ്യത്തിന് നീർവാർച്ചാ ദ്വാരങ്ങൾ (ഡ്രെയിനേജ് ഹോളുകൾ) ഉണ്ടെന്ന് ഉറപ്പാക്കണം. വെള്ളം കെട്ടിനിന്നാൽ വേരുകൾ നശിക്കുകയും ചെടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. നേരിട്ടുള്ള മഴ കൊള്ളുന്നത് ഒഴിവാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകളോ ഗാർഡൻ കുടകളോ വലകളോ ഉപയോഗിച്ച് മുകൾഭാഗം മറയ്ക്കുന്നത് നല്ലതാണ്. ഇത് ചെടികളിൽ വെള്ളം വീഴുന്നതും കെട്ടിനിൽക്കുന്നതും തടയും.
ചെടിച്ചട്ടികൾ ഒരു സ്റ്റാൻഡിലോ കല്ലുകളിലോ ഉയർത്തി വെക്കുന്നത് മഴവെള്ളം എളുപ്പത്തിൽ ഒഴിഞ്ഞു പോകാൻ സഹായിക്കും. അമിതമായി പടർന്നുപിടിച്ച ശിഖരങ്ങളും ഇലകളും മുറിച്ചുമാറ്റുന്നത് ചെടിയുടെ ഭാരം കുറയ്ക്കാനും മഴയിൽ ഒടിഞ്ഞുപോകുന്നത് തടയാനും സഹായിക്കും. വേരുകൾ സംരക്ഷിക്കാൻ അവയ്ക്ക് ചുറ്റും വയ്ക്കോലോ ഉണങ്ങിയ ഇലകളോ ഇട്ട് മണ്ണ് ഒലിച്ചുപോകാതെ സംരക്ഷിക്കണം.