പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാന്‍ 50 വയസ്സാകേണ്ടതില്ല; നാല്പതുകളിലെ രോഗം ബാധിക്കുന്നവര്‍ ഏറുന്നു; 45 കഴിഞ്ഞ സകല പുരുഷന്മാരും അച്ഛനെ സ്നേഹിക്കുന്ന മക്കളും വായിച്ചിരിക്കേണ്ട ഒരു വാര്‍ത്ത
പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാന്‍ 50 വയസ്സാകേണ്ടതില്ല
സാധാരണയായി നമ്മള്‍ എല്ലാം കരുതുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ പുരുഷന്‍മാരെ അമ്പത് വയസിന് ശേഷം മാത്രമേ ബാധിക്കുകയുളളൂ എന്നാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഈ ധാരണയെ മാറ്റിമറിക്കുന്നതാണ്. യു.കെയിലെ ജാക്ക് എക്കര്‍സാല്‍ എന്ന 48 കാരന്റെ ജീവിതത്തില്‍ ഉണ്ടായ ദുരന്തമാണ് പുതിയ നിഗമനങ്ങളിലേക്ക് വെളിച്ചം വീശുന്നത്.
ജാക്ക് എക്കര്‍സെല്‍ ഒരു ഷെഫായിട്ടാണ് ജോലി നോക്കുന്നത്. നിരന്തരമായി മൂത്രമൊഴിക്കുന്നത് പതിവായപ്പോള്‍ ജാക്ക് ഒരു ഡോക്ടറെ സമീപിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനകളില്‍ അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാന്‍സറാണെന്ന് കണ്ടെത്തുകയും ചെയ്തു. മൂന്ന് വര്‍ഷം മുമ്പാണ് ജാക്കിന് ക്യാന്‍സറിന് ചികിത്സ ആരംഭിക്കുന്നത്. ഇപ്പോള്‍ രോഗം ഭേദമായി എന്നും അടുത്തയാഴ്ച
വിവാഹിതനാകാന്‍ പോകുകയാണെന്നും ജാക്ക് വ്യക്തമാക്കി.
എന്നാല്‍ വിദഗ്ധര്‍ പറയുന്നത് ജാക്ക് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നാണ്. സാധാരണ ഗതിയില്‍ ഇത്തരം ക്യാന്‍സര്‍ വളരെ വ്യാപിച്ചതിന് ശേഷം ചികിത്സ തേടുന്നവര്‍ മരിക്കാനാണ് സാധ്യതയെന്നാണ്. ക്യാന്‍സര്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും ബാധിച്ചത് കാരണം രണ്ട് മുതല്‍ നാല് വര്‍ഷം വരെ മാത്രമേ ആയുസുണ്ടാകു എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന്
ഇപ്പോള്‍ നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ള പലരും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പരിശോധനാ ടെസ്റ്റുകള്‍ നടത്തുന്നു എന്നാണ് വാര്‍ത്ത.
ലോകമെമ്പാടുമുള്ള 40 വയസിന് മുകളില്‍ പ്രായമുളളവര്‍ ഇത്തരം പരിശോധനകള്‍ക്ക് വിധേയമാകുന്നതാണ് നല്ലത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. യു.കെ.യിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതെങ്കിലും ഏത് രാജ്യത്തേയും ആളുകളെ ഈ രോഗം പിടികൂടാം എന്നതാണ് വാസ്തവം. പ്രോസ്റ്റേറ്റ് സ്പെസിഫിക്ക് ആന്റിജന്‍ എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്.
ഒരു ഡോക്ടര്‍ ശുപാര്‍ശ ചെയ്താല്‍ മാത്രമേ ഈ പരിശോധനയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുളളൂ. നേരത്തേ 65 വയസിന് മുകളിലുള്ള പുരുഷന്‍മാരെയാണ് ഈ രോഗം പിടികൂടിയിരുന്നത്. പിന്നീട് ഈ രോഗം ബാധിക്കുന്ന പ്രായം 50 ആയും ഇപ്പോള്‍ 40 ആയും
മാറിയിരിക്കുന്നു. സാധാരണയായി 50 വയസിന് മുകലിലുളളവരെയാണ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനക്ക് വിധേയമാക്കുന്നത്. യു.കെയില്‍ ഓരോ എട്ട് പുരുഷന്‍മാരില്‍ ഓരോരുത്തര്‍ക്കും പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗബാധ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മറ്റ് പല ക്യാന്‍സര്‍ രോഗങ്ങളേയും അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധ നേരത്തേ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏററവും പോസിറ്റീവായിട്ടുള്ള കാര്യം.