- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടി കുറയ്ക്കാനുള്ള മരുന്ന് വിതരണം ആരംഭിച്ച് ബ്രിട്ടൻ; ആദ്യം ലഭിക്കുക നിശ്ചിത ശരീരഭാരമുള്ള 50,000 പേർക്ക്; സ്വകാര്യ ക്ലിനിക്കുകളിൽ ഒരു ഡോസിന് 30,000 രൂപ! പൊണ്ണത്തടി നിങ്ങൾക്കൊരു പ്രശ്നമാണെങ്കിൽ ഇതൊരു നല്ല വാർത്ത
ലണ്ടൻ: അമിതവണ്ണം കുറയ്ക്കുന്നതിനുള്ള അദ്ഭുതമരുന്ന വെഗോവി നിയന്ത്രിതവും പരിമിതവുമായ രീതിയിൽ ഇപ്പോൾ എൻ എച്ച് എസ്സിലും ലഭ്യമാകുന്നു. പൊണ്ണത്തടിയുള്ളവർക്ക് ഇത് വെയ്റ്റ് മാനേജ്മെന്റ് സർവീസസ് വഴി ലഭ്യമാകുന്നതാണ്. കൊഴുപ്പിനെ എരിച്ചു കളയുന്ന സെമാഗ്ലൂടൈഡ് അടങ്ങിയ ഈ മരുന്ന് ആദ്യം 50,000 പേർക്കായിരിക്കും നൽകുക.
ബോഡി മാക്സ് ഇൻഡക്സ് 30 ൽ അധികമുള്ളവരോ അല്ലെങ്കിൽ ബോഡി മാസ്സ് ഇൻഡക്സ് 27 ന് മുകളിലും, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ആരോഗ്യ പ്രശ്നങ്ങൾ എങ്കിലും ഉള്ളവരൊ ആയ വ്യക്തികൾക്കാണ് ഇത് ലഴ്ഭിക്കുക. ഈ മരുന്ന് കഴിക്കുന്നവർ നിർദ്ദേശപ്രകാരമുള്ള ഭക്ഷണക്രമം പിന്തുടരുകയും കായികവ്യായാമം ചെയ്യുകയും വേണം. ഈ മരുന്ന് ലഭ്യമാക്കുന്നതോടെ സ്വയം നിർമ്മിക്കുന്ന സെമഗ്ലൂടൈഡ് ഫോർമുലേഷനുകളുടെ ഉപയോഗമ്കുറയ്ക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ കരുതുന്നത്.
ചില സ്വകാര്യ ഫാർമസികളിലും ഇന്നലെ മുതൽ വെഗോവി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഒരു ഡോസിന് 300 പൗണ്ട് വരെയാണ് സ്വകര്യ ഫാർമസികളും ക്ലിനിക്കുകളും ഇതിന് ഈടാക്കുന്നത്. ആഴ്‌ച്ചയിൽ ഒരിക്കൽ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന ഈ മരുന്ന് പരീക്ഷിച്ചവരിൽ ഏകദേശം 12 ശതമാനത്തോളം ശരീരഭാരം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെ വെയ്റ്റിങ് കുറയ്ക്കുന്നതിനും, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ജി പിമാർ സെമഗ്ലൂടൈഡ് നൽകി തുടങ്ങുമെന്ന് ജൂണിൽ തന്നെ മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്റെ, പൊണ്ണത്തടിക്കെതിരെയുള്ള യുദ്ധത്തിൽ ഒരു നിർണ്ണായക പടിയാകും ഈ മരുന്ന് എന്ന് അന്നു തന്നെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. പ്രതിവർഷം ഏകദേശം 6.5 ബില്യൻ പൗണ്ട് ഇതിനായി എൻ എച്ച് എസിന് ചെലവാക്കേണ്ടതായി വരും എന്നാണ് കണക്കാക്കുന്നത്. എന്നാൽ, മരുന്നിന് ആവശ്യക്കാർ വർദ്ധിച്ചതോടെ ഉണ്ടായ ദൗർലഭ്യത കാരണം 40 മില്യൻ പൗണ്ടിന്റെ പൈലറ്റ് പ്രൊജക്ട് ആരംഭിക്കാൻ വൈകുകയായിരുന്നു.
ഈ മരുന്ന് ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ടതായി വരുമെന്ന് ചില വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും, ഇത് പരമാവധി രണ്ട് വർഷം വരെ മാത്രം ഉപയോഗിച്ചാൽ മതി എന്നാണ് നാഷണൽ ഇനിസ്റ്റിറ്റിയുട്ട് ഫോർ കെയർ ആൻഡ് എക്സലൻസ് (നൈസ്) പറയുന്നത്. അതേസമയം ആവശ്യമായ സ്റ്റോക്ക് വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വെഗോവി നിർമ്മാതാക്കളായ നോവോ നോർഡിസ്‌ക് പറയുന്നു.
അതുകൊണ്ടു തന്നെ നിർമ്മാണത്തിന് ആനുപാതികമായ സ്റ്റോക്ക് മാത്രമെ എൻ എച്ച് എസിന് നൽകുകയുള്ളു എന്നും കമ്പനി അറിയീച്ചു. എന്നിരുന്നാലും പരമാവധി ആവശ്യക്കാരിലേക്ക് മരുന്നെത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്നും കമ്പനി പറഞ്ഞു. ലഭ്യതയുടെ പരിമിതികൾ മൂലം പലയിടങ്ങളിലും ആളുകൾ നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ ഈ മരുന്ന് വാങ്ങാൻ ആരംഭിച്ചതായുംറിപ്പോർട്ടുകളുണ്ട്.
മറുനാടന് ഡെസ്ക്