ബെംഗളൂരു: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയിലെ (300 സിസി-1800 സിസി) വാഹനങ്ങളുടെ വിൽപനക്കും സേവനത്തിനും മാത്രമായുള്ള എക്സ്‌ക്ലൂസീവ് പ്രീമിയം മോട്ടോർസൈക്കിൾ ബിസിനസ് നെറ്റ്‌വർക്കായ ബിഗ് വിങ് ടോപ്പ്‌ലൈൻ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപിക്കുന്നു. ബെംഗളൂരുവിലും മുംബൈയിലുമായാണ് രണ്ട് പുതിയ ബിഗ് വിങ് ടോപ്പ്‌ലൈൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. ഹൈനസ് സിബി350യിലൂടെ അടുത്തിടെ മിഡ്-സൈസ് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ബിഗ് വിങ് ടോപ്പ്‌ലൈൻ ശൃംഖല മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഉത്സവങ്ങൾ സജീവമായ സാഹചര്യത്തിൽ കമ്പനിയുടെ പങ്കാളികളായ ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഹോണ്ട തങ്ങളുടെ എക്കാലത്തെയും വലിയ ഫെസ്റ്റീവ് സേവിങ്‌സ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ ഓഫർ വഴി നിശ്ചിത കാലയളവിൽ ഹോണ്ട ഹൈനസ് സിബി350യുടെ ഓൺ-റോഡ് വിലയുടെ 100 ശതമാനം വരെ ഉപയോക്താക്കൾക്ക് ഇപ്പോൾ ഫിനാൻസായി ലഭിക്കും. 5.6 ശതമാനമെന്ന എക്കാലത്തെയും ഏറ്റവും കുറഞ്ഞ പലിശ നിരക്കിലൂടെ 43,000 രൂപ വരെ ലാഭിക്കാനും ഇഷ്ടവാഹനം സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് കഴിയും. 4,999 രൂപയിലുള്ള ഇഎംഐ ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

വലിയ നഗരങ്ങളിൽ ബിഗ് വിങ് ടോപ്ലൈനും മറ്റു ആവശ്യകേന്ദ്രങ്ങളിൽ ബിഗ് വിങുമാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിൽ ചില്ലറവിൽപ്പന ഘടനയെ നയിക്കുന്നത്. ഏറ്റവും പുതിയ ഹൈനസ് സിബി 350, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ്, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി, ആഫ്രിക്ക ട്വിൻ എന്നിവ ഉൾക്കൊള്ള്ളുന്നതാണ് ഹോണ്ട ബിഗ് വിങ് ടോപ്ലൈൻ.

സെപ്റ്റംബറിൽ അവതരിപ്പിച്ച ഞങ്ങളുടെ ആഗോള മോട്ടോർസൈക്കിൾ ഹൈനസ് സിബി350 മിഡ്-സൈസ് റൈഡർമാരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചതെന്നും ഉപഭോക്താക്കളുടെ പ്രാരംഭ പ്രതികരണം വളരെ വലുതായിരുന്നവെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു. ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതിന് ഹോണ്ട ബിഗ് വിങ് വിപുലീകരിക്കുക എന്നതാണ് ഞങ്ങളുടെ അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.