ഏറെ നാളായി കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന വനിതാ മതിൽ ഒടുവിൽ പൂർത്തിയായി. അതൊരു ചരിത്ര വിജയമാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല. സംഘപരിവാറുകാർ ആരോപിക്കുന്നത് മതിൽ പലയിടത്തും മുറിഞ്ഞുവെന്നാണ്. എന്നാൽ അത് ശരിയാണെന്ന് വിശ്വാസിക്കാൻ എനിക്ക് സാധിക്കില്ല. സിപിഎമ്മുകാർ കൊട്ടിഘോഷിക്കുന്നതുപോലെ 50 ലക്ഷവും 40ലക്ഷവും പേരൊന്നും പങ്കെടുത്തില്ലെങ്കിലും കേരള ചരിത്രത്തിന്റെ സുവർ ലിപികളിൽ എഴുതി ചേർക്കാൻ പറ്റിുന്ന മഹത്തായ ഒരു പരിപാടിയായി തന്നെ വനിതാ മതിൽ പൂർത്തിയായി എന്നാണ് ഞാൻ കരുതുന്നത്.

പ്രത്യേകിച്ച് മതേതരത്വം വിളമ്പി കൊണ്ട് സ്ത്രീകളുടെ ഐക്യവും അവരുടെ അനുകൂലമായ സാഹചര്യങ്ങളെ കുറിച്ചുള്ള ഉണർത്തലുകളും വിളമ്പികൊണ്ട് തെരുവിൽ സ്ത്രീകൾ ഒരുമിച്ചു നിൽക്കുകയും തോളോട് തോൾ ചേർന്ന് ഒരു മതിൽ തീർക്കുകയും അതിൽ നാന ജാതി മതസ്ഥരും പങ്കെടുക്കുകയും ചെയ്യുന്നത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്ത്രീ മുന്നേറ്റത്തിന്റെയും പ്രതീകം തന്നെയാണ്. ഇങ്ങനെ ഒരു ചരിത്ര നേട്ടം കേരളത്തിന്റെ ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതിചേർക്കാൻ സർക്കാരിന്റെ മിഷണി ദുരുപയോഗം ചെയ്തത് ഇതിനൊന്നും ന്യായീകരണമല്ല.

ലോകത്ത് എവിടെ ആണെങ്കിലും ഒരു സർക്കാർ വിചാരിച്ചാൽ ആ സർക്കാരിന്റെ പരിപാടിയായി ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകിയാൽ അത് വിജയിക്കും എന്നതിൽ ഒരു സംശയം വേണ്ട. ഐഎഎസുകാരും ഐപിഎസുകാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും എംഎൽഎമാരുമടങ്ങുന്ന ജനപ്രതിനിധികൾ സംഘടകരാവുകയും എല്ലാ സർക്കാർ വനിതാ ഉദ്യോഗസ്ഥരും എല്ലാ വനിതാ അദ്ധ്യാപകരും എല്ലാ കുടുംബ സ്ത്രി പ്രവർത്തകരും എല്ലാ ആരോഗ്യ പ്രവർത്തരകരും എല്ലാ അംഗൻവാടി ടീച്ചർമാരും ഒക്കെ തെരുവിൽ ഇറങ്ങേണ്ടതും മതിൽ തീർക്കേണ്ടതും അവരുടെ ചുമതലയാണെന്ന് അവരുടെ മേൽ ഉദ്യോഗസ്ഥർ പറയുമ്പോൾ അത് വിജയിച്ചതിൽ ഒരു അത്ഭുതവുമില്ല.

ചരിത്രത്തിന്റെ തങ്ക ലിപികളിൽ ഇത് എഴുതി ചേർക്കേണ്ടത് വളരെ സ്വഭാവികമായി അവരുടെ ജോലി തടസ്സപ്പെടുത്താതെ സ്ത്രീകൾ ഒരുമിച്ച് തെരുവിലിറങ്ങി തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് ആർക്കും ഒരു തടസവും പൊതു ജനങ്ങളുടെ ജീവിതത്തിന് ഒരു ബുദ്ധമുട്ടും ഉണ്ടാക്കാതെ ഒരു നയാപൈസ പോലും ഖജനാവിന് നഷ്ടം വരുത്താതെ അത് ഒരു പ്രതിഷേധ മാർഗമായ രൂപപ്പെടുത്തുമ്പോഴാണ്. എതെങ്കിലും ഒരു സർക്കാർ ഇങ്ങനെ ഒരു പരിപാടിക്ക് നേതൃത്വം കൊടുക്കുമ്പോൾ അതിന്റെ പേരിൽ കോടി കണക്കിന് രൂപ നഷ്ടപ്പെടുമ്പോൾ അതിന്റേ പേരിൽ ഒരു സംസ്ഥാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഉത്പാദന പ്രക്രിയകളും നിശ്ചലമാകുമ്പോൾ ചരിത്രത്തിന്റെ തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ടത് ദൂർത്തെന്നാകും. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.