- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയിൽ നിന്നെത്തിയ ഭക്തസ്ത്രീയുടെ പേരിൽ എന്തിനാണ് പൊലീസ് ഇങ്ങനെ വേഷം കെട്ടിയാടുന്നത്; കേറിയെന്നും കേറിയില്ലെന്നും പറഞ്ഞ് എന്തിന് ഇരട്ട നാടകം കളിക്കുന്നു; അയ്യപ്പവേഷം ധരിച്ച് എന്തിനാണ് പൊലീസുകാർ ഓടി രക്ഷപ്പെടുന്നത്; ശബരിമലയെ ഇല്ലാതാക്കണം എന്ന് എന്തിനാണ് സർക്കാരിന് ഇത്ര വാശി ?
ശ്രീലങ്കക്കാരിയായ 47 വയസുള്ള ഒരു സ്ത്രീ ഇന്നലെ രാത്രി ശബരിമല നട കയറിയെന്ന് ആദ്യം വാർത്ത സംപ്രേഷണം ചെയ്തത് നാടു ഭരിക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള കൈരളി പീപ്പിൾ ആയിരുന്നു. തുടർന്ന് സിപിഎം അനുഭാവികളെ കുത്തിനിറച്ച ന്യൂസ്18 നും റിപ്പോർട്ട് ചെയ്തു. ഏറെ വൈകാതെ സംഭവം പൊലീസ് നിഷേധിക്കുകയും. ചാനലുകൾ വാർത്ത പിൻവലിക്കുകയും മറ്റ് ചാനലുകൾ ഈ രണ്ടു ചാനലുകൾക്ക് പറ്റിയ അബദ്ധം വാർത്ത ആക്കുകയും ചെയ്തു.
എന്നാൽ ഇന്ന് രാവിലെ കേരളത്തിലെ എല്ലാ ചാനലുകളും ഒരുമിച്ചു പറയുന്നു ഇന്നലെ രാത്രിയിൽ യുവതി കയറിയത് സത്യമാണെന്ന്. എന്നാൽ ഏറെ വൈകാതെ സംഘപരിവാറിന്റെ ചാനലായ ജനം ടിവി പറയുന്നു യുവതി കയറി എന്ന വാർത്ത ബോധപൂർവ്വമായി സർക്കാർ ഉണ്ടാക്കിയ ഒരു നാടകം ആണെന്ന്. ശ്രീലങ്കൻ സ്ത്രീ കയറി എന്നു സ്ഥാപിക്കാൻ വേണ്ടി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ല. ആ ദൃശ്യങ്ങൾ കണ്ടാൽ ആ യുവതി 18ാം പടി കയറി എന്ന വാദം ശരിയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള മാധ്യമങ്ങൾ യുവതീ പ്രവേശനം സ്ഥിരീകരിച്ചുകൊണ്ട് ഇന്ന് പുറത്തുവിട്ട ദൃശ്യങ്ങൾ കണ്ടാൽ യുവതീ കയറി എന്നു തറപ്പിച്ചു പറയുക അസാധ്യമാണ്.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അത് സ്ഥിരീകരിച്ചിരിക്കുന്നു. എന്നാൽ ജനം ടിവി ഈ ദൃശ്യങ്ങളൊക്ക വിലയിരുത്തികൊണ്ട് പറയുന്നത് ഇത് ബോധപൂർവ്വം സർക്കാരിന് വേണ്ടി കെട്ടിചമച്ച ഒരു കഥയാണെന്ന്. ശ്രീലങ്കൻ യുവതീ കയറി എന്ന് സർക്കാരും ചില പ്രധാനപ്പെട്ട ചാനലുകളും പറയുന്നതാണോ അത് നിഷേധിക്കുന്ന ജനം ടിവിയുടെ നിലപാടാണോ ശരി എന്ന് പറയാൻ ഞാൻ ഇല്ല. ഞാൻ ചൂണ്ടികാട്ടാൻ ആഗ്രഹിക്കുന്നത് ശബരിമലയുടെ പേരിൽ തുടർച്ചയായി ഈ സർക്കാർ ഇങ്ങനെ നാടകം നടത്തുന്നത് എന്ന കാര്യം മാത്രമാണ്.
ശബരിമലയിൽ ഇന്നലെ ശ്രീലങ്കൻ യുവതീ കയറി എന്നതു തന്നെ അനാവശ്യ വിവാദമായിരുന്നു. ഒന്നാമത് അവർ ഗർഭപാത്രം നീക്കം ചെയ്തതിന്റെ സർട്ടിഫിക്കറ്റും കൊണ്ടായിരുന്നു. ഗർഭപാത്രം നീക്കം ചെയ്താൽ ശബരിമലയിൽ അത് ആചാര ലംഘനമല്ല. ശബരിമലയിൽ യുവതീകൾ കയറരുതെ എന്ന് പറയുന്നത് 10-50വയസിനും ഇടയ്ക്കുമുള്ള യുവതികൾക്ക് ആർത്തവം ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് മാത്രമാണ്. ആർത്തവം മാത്രമല്ല കഫവും മൂത്രവും രക്തവും മലവുമൊക്കെ ശബരിമല അശുദ്ധമായി കരുതുന്നു. അങ്ങനെ അശുദ്ധമായ ഒന്നിന്റെ സാധ്യത ഒന്നുകൊണ്ട് മാത്രമാണ് യുവതീ പ്രവേശനത്തെ നിരോധിച്ചിരിക്കുന്നത്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക