- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- News Person
പിണറായി കുടുംബത്തെ 'കൊന്ത ശാപം' പിന്തുടരുമ്പോൾ
കോട്ടയം: എന്റെ കയ്യിൽ കൊന്തയുണ്ടെങ്കിൽ അയാൾ അനുഭവിക്കും. ഈ ശാപ വാക്കുകൾ നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് കേട്ടതാണ്. മറ്റാരുമല്ല പറഞ്ഞത് പൂഞ്ഞാറിലെ മുൻ എംഎൽഎ പി സി ജോർജിന്റെ ഭാര്യ ഉഷാ ജോർജാണ്. അതുനു ശേഷം ഒരുപാട് തിരിച്ചടികളാണ് പിണറായി വിജയൻ സർക്കാരിന് ഉണ്ടായത്.
ഇപ്പോൾ അവസാനമായി ഈ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ നേരെ രജിസ്റ്റാർ കമ്പനീസ് പിടിമുറുക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഉഷാ ജോർജ് പ്രതികരിക്കുകായണ്. കമ്പനീനസ് ഓഫ് രജിസ്റ്റാറിൽ പരാതി നൽകിയത് ഷോൺ ജോർജാണ്. ഉഷാ ജോർജിന്റെ മകൻ. ഷോൺ ജോർജിന് നിരവധി ഭീഷണികളുണ്ട്. എങ്കിലും പരാതിയുമായി മുന്നോട്ട് പോകുമെന്ന് പറയുകയാണ് അമ്മയായ ഉഷാ ജോർജ്.
ചേച്ചി അന്ന് വളരെ വിഷമത്തോടെ പറഞ്ഞ വാക്കുകൾ അതു ഫലിക്കുകയാണോ?
എനിക്കങ്ങനെ ഫലിക്കണം എന്നൊന്നുമില്ല. നമ്മളോട് ഭർത്താവിനെ ഏറ്റവും വലിയ ഒരു പീഡനക്കേസ് വേറെ ഇതെല്ലം കൂടി വന്ന് ഒരു മനുഷ്യനോട് നമ്മുടെ കുടംബത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ. അതിനെതിരെ എന്റെ ആ അന്നാരത്തെ ആ വിഷമം കൊണ്ട് പറഞ്ഞതാണ് പിറ്റേ ദിവസം തന്നെ സർവ്വ പൊലീസും വന്ന് എന്നെ അറസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് ഞാൻ തോക്കെടുക്കുമെന്ന് ഒക്കെ പറഞ്ഞ് അന്നാരത്തെ ഒരു വിഷമത്തിന് ചിലപ്പം അതുകൊണ്ട് അങ്ങനെ പറഞ്ഞു പോയതാ. അപ്പം ആർക്കും താങ്ങാൻ പറ്റുകയില്ലായിരുന്നു പുള്ളിക്ക് പറ്റിയ ഈ വിഷയം പിന്നെ കേസിൽ കുടുക്കുകയല്ലേ. പുള്ളി തെറ്റു ചെയ്യാത്തുതു കൊണ്ടാണ് മാതാവ് അത് ആ ഒരു ദവസം കൊണ്ട് പുള്ളിയെ നമുക്ക് വിട്ട് കിട്ടിയില്ലേ അല്ലെങ്കിൽ ഒരു പീഡനക്കേസ് എന്നു പറയുമ്പോൾ അന്നാരെ അത് ജഡ്ജിക്ക് മനസ്സിലായി. എല്ലാവർക്കും അതു മനസ്സിലായല്ലോ. ഇന്നലെ കൊണ്ട് പരാതി കൊടുത്തിട്ട് നമ്മൾ ഊരി പോന്നില്ലേ. അതാണ് ഞാൻ പഞ്ഞതുകൊന്തയുടെ ശക്തിയെന്നു പറഞ്ഞാൽ.
എന്തു തോന്നുന്നു ഇപ്പോൾ മുഖ്യ മന്ത്രിയുടെ മകൾക്ക് എതിരെ വലിയ അന്വേഷണവും പിടിമുറുക്കും ഉണ്ടാകുന്നു?
ആ വേദന അവരും അനുഭവിക്കണം. പക്ഷെ അവർ് തെറ്റ് ചെയ്തിട്ടാണ് അനുഭവിക്കുന്നത്. ഇപ്പോൾ ഷോൺ അതിന്റെ പിറകെ നിൽക്കുന്നു. ഷോണും പറയുന്നത് നിങ്ങളും കേട്ടിട്ടില്ലേ എന്റെ കുടുംബത്തോട് ചെയ്തത് അതിന് എനിക്ക് മറുപടി കൊടുക്കാതിരക്കാൻ പറ്റത്തില്ലല്ലോ. പക്ഷെ അവനതിന്റെ പുറകെ തന്നെ 24 മണിക്കൂറും നിൽക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോൾ ഞാനിന്ന് രാവിലെ അവനോട് പറഞ്ഞു മോനേ ഒത്തിരി സൂക്ഷിക്കണം പിണറായിയോടാ കളിക്കുന്നത് എന്ന പറഞ്ഞു. അങ്ങനെയൊന്നുമില്ല. ഞാൻ ഒരു പത്തു പേരെ. എന്റെ കുടുംബത്തിൽ തന്നെ നല്ല ആമ്പിള്ളേർ ഉണ്ടല്ലോ ഞങ്ങളുടെ കുടുംബത്തിൽ നല്ല മിടുക്കന്മാരായ ആമ്പിള്ളേർ ഉണ്ട്.
എനിക്കെന്തിലും പറ്റിക്കഴിഞ്ഞാൽ ഭയങ്കര ചിന്തിക്കാൻ പോലും പറ്റുകയില്ല. പറ്റിക്കഴിഞ്ഞാൽ അങ്ങേര് ഒന്നും ചെയ്യാൻ പറ്റില്ല. തൊടാൻ പറ്റില്ല അവനെ ഇതിന്റെ പേരിൽ നാളെ പൊലീസ് വന്നാലും എനിക്ക് പ്രശ്നമില്ല. അവനെതിരെ എന്നു പറഞ്ഞാൽ അവൻ എന്താ ചെയ്തത് എന്ന് എല്ലാ മാധ്യമങ്ങൾക്കും അറിയാം. അവൻ എന്താ ചെയ്തത് എന്ന്. ഇയാളുടെ കള്ളത്തരം എല്ലാം പുറത്തെടുത്തു കൊണ്ടുവരണ്ടേ. കൊണ്ടുവരാൻ നോക്കുന്നവരെയെല്ലാം അവർ് തീർക്കുക അല്ലേ. അവര് ഇപ്പം രണ്ടു മൂന്നു പേര് ഇതിനെതിരെ ഈ കേസിനെതിരെ വന്നു അവരെ അമക്കി കളഞ്ഞില്ലേ പൈസ കൊടുത്ത് ഒതുക്കുന്നതാണ് ഇത്. എനിക്കറിയാം അത്. ഉള്ള പൈസ കേരളത്തിന്റെ പൈസ മുഴുവൻ കട്ടു മുടിച്ചിട്ട് അതിന് എന്താ അയാൾ ചെയ്യുന്നത്. പിണറായി വിജയന് ഒരു സ്വസ്ഥതയെന്ന് പറയുന്നത് പിന്നെ കിട്ടിയിട്ടില്ല. നമ്മൾ ഒരു തെറ്റും ചെയ്യാതെ ഈ പുള്ളി ചങ്കും കരളും ആയിട്ട് നടന്നതാ എന്താ തെറ്റു ചെയ്തു നമ്മളെ വീഴിക്കണം പക്ഷെ നമ്മളെ മാതാവ് വീഴിക്കുകയില്ല. അതേയുള്ളൂ.
ഏതു വിധേനയും അവരെ ഒക്കെ തീർക്കുക പെണ്ണുകേസിൽ പെടുത്തിയോ അല്ലെങ്കിൽ മറ്റേതെങ്കിലും കേസിൽ പെടുത്തിയോ?
ഏതെങ്കിലും കേസിൽ പെടുത്തി അങ്ങ് തീർക്കുക പക്ഷെ നമ്മുടെ അടുത്ത് ഇതൊന്നും നടക്കുകയില്ല. അതാ ഞാൻ പറഞ്ഞതുകൊന്ത ഉണ്ടെങ്കിൽ എന്നു പറഞ്ഞാൽ ഞാൻ ഈ ഒരാൾ അല്ല ഈ കൂടുംബവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ ഉള്ളവരും എല്ലാവരും പ്രാർത്ഥിക്കുന്ന നമ്മുടെ ഈ കേസിന് വേണ്ടിയിട്ടാണ്. പുള്ളിയുടെ നന്മയ്ക്ക് വേണ്ടിയിട്ട് മാത്രം പ്രാർത്ഥിക്കുന്ന ഒരാളാണ് കുടുംബക്കാർ അല്ലാതെ അവിടെയും ഇവിടെയും ഇരുന്ന് അസൂയയും പറഞ്ഞ് ഇരിക്കുന്നവരല്ല നമ്മള്
ജനങ്ങളോട് എന്താ പറയാനുള്ളത്?
നമ്മൾ സത്യസന്ധമായിട്ടു ജീവിക്കണം പുള്ളി കഴിഞ്ഞ പ്രാവശ്യം ഇലക്ഷന് തോറ്റു പുള്ളിയുടെ സത്യസന്ധതകൊണ്ടാണല്ലോ എല്ലാവരും പുള്ളിക്ക് എതിരെ കളിച്ചത്. ഏതാ പുള്ളി എതിര് പറഞ്ഞ എല്ലാവരും പുള്ളി എന്തൊക്കെ ചെയ്തു ഇപ്പോൾ ഒരു എംഎൽഎ ഉണ്ടല്ലോ നാട് എന്താണ് ആ എംഎൽഎയെപ്പറ്റി കേൾക്കാനുണ്ടോ. ഇവരെല്ലാവരും രാഷ്ട്രീയക്കാര് മുക്കാലും പേര് പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി അങ്ങനെയല്ല നാടിനെ സേവിക്കണം അതാണ് അത്യാവശ്യം. ജനങ്ങളോട് പറയേണ്ടത് നമ്മൾ ഒരു രാഷ്ട്രീയക്കാരായാൽ അത് നാടിനെ സേവിക്കുക നല്ല രീതിയിൽ പോകുക നമുക്ക് പൈസ ഉണ്ടാക്കാൻ അല്ലല്ലോ നമുക്ക് രാഷ്ട്രീയം എന്ന് പറയുന്നത് പൈസ ഉണ്ടാക്കാൻ അല്ല പക്ഷെ ഇപ്പം കേരളം എന്നു പറയുന്നത് ഫുൾ പൈസ ഉണ്ടാക്കൽ ആണ് അതിനൊന്നും കാര്യമില്ലല്ലോ.
ഷോണിനെതിരെ ഇനി വ്യാജ പരാതികളു കേസുകളും ഒക്കെ വരാൻ സാധ്യതയുണ്ടല്ലോ?
വന്നല്ലോ അവന്റെ പേരിൽ വന്നാരുന്നല്ലോ അവന്റെ ഈ ഒരു ദിവസം മുഴുവൻ ഞാൻ അന്നും പള്ളിയിൽ പോയിട്ട് ഇങ്ങോട്ട വന്നപ്പോഴാണ് ഒരു ദിവസം മുഴുവൻ പൊലീസ് കേറി അവന്റെ ബെഡ് റൂമിൽ കേറിയിരുന്ന് ബെഡെ കിടന്ന് നിരങ്ങുകയായിരുന്നു ഉള്ള സർവ്വ പേപ്പേഴ്സും ഫുൾ എടുത്തു. നാലു മണി അഞ്ചു മണിവരെ അവര് ഇവിടെ ഇരുന്ന് ഞങ്ങൾ ആരും മിണ്ടാൻ പോയില്ല വീട്ടിലോട്ട് ആരെയും കേറ്റിവിടില്ല അവര്. ഒരു പേടിയില്ല നമ്മളെ അന്ന് പേടിപ്പിച്ചു. നോക്കട്ടെ അന്നേരം അറിയും വിവരം അത്രയേയുള്ളൂ.