- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- News Person
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഹവാലപ്പണവുമായി കടന്നുവരുന്ന ദല്ലാളന്മാരെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ്, പുഴു എന്ന മമ്മൂട്ടി സിനിമയുടെ സംവിധായിക രത്തീനയുടെ ഭർത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ്. കണ്ണൂർ ന്യൂമാഹി സ്വദേശിയായ ഈ സിപിഎം സഹയാത്രികൻ, പാർട്ടിയിൽ എങ്ങനെയാണ് യുകെയിലെ വിവാദ നായകൻ രാജേഷ് കൃഷ്ണയെപ്പോലുള്ള ദല്ലാളുകൾ പിടിമുറുക്കിയത് എന്നതിന്റെ വിശീദകരണമാണ്, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുമായുള്ള അഭിമുഖത്തിൽ നൽകുന്നത്.
പല സിപിഎം നേതാക്കളെയും രാജേഷ് കൃഷ്ണ ട്രാപ്പിലാക്കിയെന്ന് ഷർഷാദ് പറയുന്നു. കോടിയേരിയുള്ള സമയത്ത് ഒതുങ്ങിയ ഇയാൾ, ഇപ്പോൾ, എം വി ഗോവിന്ദന്റ മകന്റെ ബന്ധം വെച്ച് പാർട്ടിയിൽ തിരിച്ചുവന്നിരിക്കയാണ്. സിപിഎം നേതാവ് തോമസ് ഐസക്ക് രാജേഷ് കൃഷ്ണയുടെ വലംകൈയാണെന്നും ഷർഷാദ് പറയുന്നു. പി ശശിയും, പി കെ ബിജുവും, എം ബി രാജേഷും, ശ്രീരാമകൃഷ്ണനുമൊക്കെയുള്ള നേതാക്കൾ രാജേഷിന്റെ ട്രാപ്പിലാണ്. എന്തിന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പോലും രാജേഷിന്റെ സ്വാധീനത്തിലാണോ എന്ന സംശയവും, അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. കണ്ണൂരിൽ നടന്ന പാർട്ടികോൺഗ്രസ് വേദിക്കരികിൽ വെച്ച് രാജേഷ് കൃഷ്ണ തന്നെ ആക്രമിച്ചിട്ടും, പൊലീസ് ഒരു എഫ്ഐആർ ഇട്ടിട്ടുപോലുമില്ലെന്ന് ഷർഷാദ് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ സർവാധിപത്യകാലത്ത് നമ്മുടെ നാട്ടിൽ സംഭവിക്കുന്നതിന്റെ നേർ ചിത്രമാണ് ഷർഷാദിന്റെ ജീവിതം. ഷാജൻ സ്കറിയയുമായി ഷർഷാദ് നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.
ഒരു വ്യാജ വിവാഹമോചനം
തനിക്കെതിരെ രാജേഷ് കൃഷ്ണയുടെ പ്രേരണയിൽ നടന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഷർഷാദ് തുടർന്ന് പറയുന്നത്. '2018-ൽ എന്റെ ബർത്ത് ഡേക്ക് എന്റെ ഭാര്യയുടെ സ്വന്തം ജ്യേഷ്ടത്തി എഴുതിയ കാര്യമുണ്ട്. ഭാര്യ എനിക്കെതിരായ കാര്യങ്ങൾ ഇൻബോക്സിൽ പറയുന്ന സമയത്ത്, കുറച്ചാളുകൾ അത് സ്ക്രീൻഷോട്ട് എടുത്ത്, എനിക്ക് അയച്ചുതന്നു. അവർ എന്റെ ബർത്ത്ഡേക്ക് വിഷ് ചെയ്യുന്നത് 'നിന്നെ പോലെ ഒരു ബ്രദർ ഇൻ ലോവിനെ നമ്മുടെ കുടുംബത്തിൽ കിട്ടിയത്, ദൈവം അനുഗ്രഹിച്ചതുകൊണ്ടാണെ'ന്നാണ്. അതിന്റെ സക്രീൻഷോട്ട് എന്റെ കൈയിലുണ്ട്. 2018-ൽ പറഞ്ഞതാണിത്. ഇവർ ഇപ്പോൾ ഡൊമസ്റ്റിക്ക് വയൻലൻസ് കേസിൽ പറയുന്നത്, മദ്രാസിൽ കൊണ്ടുപോയി അടിച്ചു, ദ്രോഹിച്ചു എന്നൊക്കെയാണ്, അതൊന്നും തെളിയിക്കാൻ പറ്റിയിട്ടില്ല. കേസ് ഫൈനൽ സ്റ്റേജിലാണ് ഉള്ളത്. ഈ പോസ്റ്റ് ഇട്ട് കുറച്ച് കാലത്തിനുശേഷമാണ് എന്റെ ഫാമിലി കൊച്ചിയിലേക്ക് മാറുന്നത്. പിന്നെ ഞാൻ ചെന്നൈയിലും, കുടുംബം കൊച്ചിയിലുമാണ്. പിന്നെ എപ്പോഴാണ് ഡൊമസ്റ്റിക്ക് വയലൻസ് നടന്നതെന്ന് അവർ പറയണമെല്ലോ?
എന്റെ ഭാര്യ ഒരു 'കുല' ഡിക്ലയർ ചെയ്തിട്ടുണ്ട്. ഈ കുല എന്നാൽ ഇസ്ലാമിൽ തലാഖ് പോലെത്തെ ഒരു സംഭവമാണ്. തലാഖ് പുരുഷന്മാർക്ക് സ്ത്രീകളെ ഒഴിവാക്കാനാണെങ്കിൽ, ഇത് സ്ത്രീകൾക്ക് പുരുഷന്മാരെ ഒഴിവാക്കാനാണ്. ഇത് അതാത് മഹല്ലിൽ പോയിട്ട്, ആ മഹല്ല് രണ്ടുപേരെയും വിളിച്ചു വരുത്തി സംസാരിച്ചിട്ടാണ് കുല കൊടുക്കുന്നത്. സ്ത്രീ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. അതിൽ വേറെ അപ്പീലില്ല. നമ്മുടെ കോടതിപോലെ ഇങ്ങനെ നെഗോസിയേഷനുമായി നടക്കേണ്ട കാര്യമില്ല. പക്ഷേ അത് മഹല്ല് വിളിച്ചുവരുത്തണം. ഇവർ താൻ കുല കൊടുത്തുവെന്ന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ ബാക്ക് ഗ്രൗണ്ട് അന്വേഷിച്ചപ്പോൾ അത് തെറ്റാണെന്ന് തെളിഞ്ഞു.
കാരണം ആ മഹല്ല് ഇപ്പോൾ വഖഫ് ബോർഡിന്റെ കൺട്രോളിലാണ്. ബാലുശ്ശേരിയിലെ മുജാഹിദ് വിഭാഗക്കാർ തമ്മിൽ തല്ലാവുകയും കേസ് ആയതിനെ തുടർന്ന് അവിടെ റസീവർ ഭരണമാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് അധികാരം ഇല്ലാത്ത പ്രസിഡന്റിന്റെ ലെറ്റർപാഡ് ഉപയോഗിച്ചിട്ടാണ്, ഇവർ കുല കൊടുത്തുവെന്ന് പറഞ്ഞ് ഒരു വ്യാജ ഡോക്യൂമെന്റ് കോടതിയിൽ കൊടുത്തിരിക്കുന്നത്. അത് ഭയങ്കര ക്രിമിനൽ സംഗതിയാണ്. ഞങ്ങൾ കോടതിയിൽ ഒബ്ജക്റ്റ് ചെയ്തിട്ടുണ്ട്. അതിലും അവർ പെടുമെന്ന് ഉറപ്പാണ്. പക്കാ ഫ്രോഡാണ് ചെയ്തിരിക്കുന്നത്."- ഷർഷാദ് പറയുന്നു.
പി ശശി വഴി പൊലീസ് എത്തുന്നു
സിപിഎമ്മിന്റെ സർവാധിപത്യകാലത്ത് രാജേഷ്കൃഷ്ണയെപ്പോലുള്ള ഇടനിലക്കാർക്ക് പൊലീസിൽ എത്ര ശക്തിയുണ്ടെന്ന് കാണിക്കുന്ന ചില അനുഭവങ്ങളാണ് ഷർഷാദ് പിന്നീട് പറയുന്നത്. 'അന്ന് ഞാൻ വിദേശത്ത് പോകുന്നുണ്ടെങ്കിൽ, കൊച്ചിയിൽ വന്ന് പിള്ളേരെ കണ്ട് ഇവിടെനിന്ന് കേറിപ്പോകുകയാണ് ചെയ്യാറ്. അപ്പോൾ ഞാൻ പാസ്പോർട്ട് അടക്കമുള്ള പ്രധാന രേഖകൾ ഒക്കെ കൊച്ചിയിലെ ഫ്ളാറ്റിലാണ് കൊണ്ടുവന്ന് വെച്ചത്. കോടതി വിധി വന്ന ശേഷം അവിടെ കയറാൻ പറ്റില്ലല്ലോ. എന്റെ പാസ്പോർട്ട് റിന്യൂവൽ ആയി. എനിക്ക് അത് എടുക്കണം. എന്റെ ഒരു എൽഐസി പോളിസി മച്ച്വേഡ് ആയി. അതിന്റെ ഡോക്യുമെൻസും ഫ്ളാറ്റിലാണ്. അതും എടുക്കണം. ഞാൻ എന്റെ മൂത്തമകനോട് ഇത് പലതവണ ആവശ്യപ്പെട്ടു. പക്ഷേ ഒരു രീതിയിലും ഇവർ തരാൻ തയ്യാറല്ല. അവസാനം എൽഐസിയിൽ നിന്ന് വാണിങ് വന്നു. നിങ്ങൾ ഇത് സറണ്ടർ ചെയ്തില്ലെങ്കിൽ കാശുപോവുമെന്ന്. ഞാൻ ഫ്ളാറ്റിലേക്ക് പോയി, മേശ തുറന്ന് എന്റെ ഈ സാധനങ്ങൾ എടുത്തുപോന്നു. അപ്പോൾ വൈഫ് അവിടെയുണ്ട്. അവർ ഒച്ചയും ബഹളവും വെച്ചു. ഈ രാജേഷ് കൃഷ്ണയുടെ കൂടി കോമൺ ഫ്രണ്ട് ആയ ഒരു ലേഡി സുഹൃത്തും അവിടെയുണ്ട്. എന്റെ കുട്ടികളും ഉണ്ടായിരുന്നു. എന്റെ ഡോക്യൂമെന്റ്സ് മാത്രം എടുത്ത് ഞാൻ പോന്നു.
അന്ന് കുട്ടികളും വരുന്നുണ്ട് എന്ന് പറഞ്ഞതുകൊണ്ട് ഞാൻ റമദയിൽ റും എടുത്തു. അവിടെ ചെക്കിൻ ചെയ്ത് കുറച്ച് കഴിഞ്ഞതിനുശേഷം ഫ്രണ്ട് ഓഫീസിൽനിന്ന് കോൾ വരുന്നു. സാറിനെ കാണാൻ വേണ്ടി വൈറ്റില പൊലീസ് വന്നിട്ടുണ്ടെന്ന്. പിള്ളേർ അപ്പോൾ സ്വിമിങ്ങ് പൂളിൽ കുളിച്ചോണ്ടിരിക്കയാണ്. അപ്പോൾ എസ് ഐ ലോണിലേക്ക് നടന്നുവന്ന് കാര്യം പറഞ്ഞു. നിങ്ങൾ ഇങ്ങനെ വീട്ടിൽ അതിക്രമിച്ച് കടന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ട്. അന്നേരം രാജേഷ് കൃഷ്ണ പത്തനംതിട്ടയിലുണ്ട്. ഞാൻ പൊലീസുകാരോട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. എന്റെ ഒരു പെറ്റീഷൻ ഓൾറെഡി കടവന്ത്രയിൽ കിടക്കുന്നുണ്ട്. അതിൽ എഫ്ഐആർ ആയിട്ടില്ല. കാര്യങ്ങൾ കേട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. അതിനുശേഷം എസ്ഐ മൂത്തമകനെ വിളിച്ചു, എന്താണ് വീട്ടിൽ നടന്നത് എന്ന് ചോദിച്ചു. പ്രശ്നം ഒന്നുമില്ലല്ലോ, പപ്പയുടെ ഡോക്യുമെൻസ് പപ്പ കുറേ ആയി ചോദിക്കുന്നു. മമ്മി തരാത്തതുകൊണ്ട് അത് എടുക്കാനായിട്ടില്ല. ഇപ്പോൾ പപ്പ വന്ന് എടുത്തുപോയതാണ്. പോവുമ്പോൾ മമ്മി പിറകിൽ നിന്ന് വന്ന് കൈപിടിച്ചുവെച്ചിരുന്നു, പപ്പ കൈ തട്ടിമാറ്റി കടന്നുപോയി എന്നും മകൻ പറഞ്ഞു.
അതോടെ എസ്ഐക്ക് കാര്യം മനസ്സിലായി. അദ്ദേഹം ഒരു കാര്യം എന്റെ അടുത്ത് ചോദിച്ചു. ഇത് നടന്നത് വൈറ്റില. പക്ഷേ പ്രഷർ വരുന്നത് പത്തനംതിട്ടയിൽ നിന്നാണെല്ലോ. ഇത്രയും ചെറിയ ഇഷ്യൂവിന് പത്തനതിട്ട എസ്പി തലത്തിൽ പ്രഷർ വന്നിരിക്കയാണ്. ഞങ്ങൾ അതാണ് ഓടിപ്പിടിച്ച് വന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിലും വലിയ ഇഷ്യൂസ് അവിടെയുണ്ടെന്ന് പറഞ്ഞ് പൊലീസ് പോയി. നിങ്ങൾ പിള്ളേരെ വീട്ടിൽ കൊണ്ടാക്കൂ, അല്ലെങ്കിൽ അവരെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് അടുത്ത പരാതിയുണ്ടാവും. ഞാൻ ഡിന്നർ കഴിച്ച് കുട്ടികളെ സ്റ്റേഷനിൽ കൊണ്ടുവിട്ടു. ഫ്ളാറ്റിലേക്ക് ഇനി പോവണ്ട എന്ന് പൊലീസ് പറഞ്ഞതാണ്്. പക്ഷേ രാജേഷിന്റെ സുഹൃത്തായ സ്ത്രീ, അവരെ പുഷ് ചെയ്തുവെന്നൊക്കെ പൊലീസിൽ പറഞ്ഞ് സീൻ ഉണ്ടാക്കാൻ നോക്കിയിരുന്നു. ഇവർ ചോരത്തിളപ്പുള്ള പുത്തൻ സഖാക്കളാണ്. പക്ഷേ പൊലീസ് ഞങ്ങൾ അതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മാറി നിൽക്കാൻ പറഞ്ഞു. പൊലീസുകാർ കുറേ കഥകൾ ഇങ്ങോട്ട് പറയുകയാണ്. ഇത്തരക്കാരെകൊണ്ട് ഞങ്ങൾക്ക് മര്യാദക്ക് ജോലിചെയ്യാൻ പറ്റുന്നില്ല എന്ന കാര്യം.
അങ്ങനെ ഞാൻ തിരിച്ച് ഹോട്ടലിലെത്തി കിടക്കാൻ നേരം അതിൽ ഒരു കോൺസ്റ്റബിൾ എന്നെ വിളിക്കുന്നു. കൃത്യം പത്തുമണിക്ക്. എസ്ഐ സാർ ഒരു കാര്യം പറയാൻ എൽപ്പിച്ചട്ടുണ്ട്. നിങ്ങൾക്കെതിരായ പരാതിയിൽ എഫ്ഐആർ ഇടാൻ പ്രഷർ ഉണ്ട്. അത്് നോൺ ബെയിലബിൾ ആയിരിക്കും. നിങ്ങളെ കണ്ടപ്പോൾ നിങ്ങളുടെ ജെനുവിനിറ്റി മനസ്സിലായിട്ടുണ്ട്. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഒരു രണ്ടുമണിക്കൂർ സമയം തരാം എന്നായിരുന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത്, രാജേഷ് കൃഷ്ണ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ്, പത്തനംതിട്ട എസ്പിയുടെ അടുത്ത് ഇത് എഫ്ഐആർ ഇടാൻ വിളിച്ചു പറഞ്ഞതെന്ന്. "- ഷർഷാദ് പറയുന്നു.
കോടിയേരി ഞെട്ടുന്നു
ഇനി അങ്ങോട്ട് ഷർഷാദ് പറയുന്നത് രാജേഷ് കൃഷ്ണയെ എക്സ്പോസ്ചെയ്യാൻ അദ്ദേഹം പാർട്ടിക്ക് അകത്ത് നടത്തിയ ശ്രമങ്ങളാണ്.
'അതുവരെ ഞാൻ ഒന്നും റിയാക്റ്റ് ചെയ്തിരുന്നില്ല. അതിനുശേഷമാണ് ഞാൻ പ്രതികരിച്ചത്. ഞാൻ ചെന്നൈയ്ക്ക് പോകുന്നതിനുപകരം കാർ നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. അവിടെ ഒരു ഹോട്ടലിൽ റൂമെടുത്ത് പിറ്റേന്ന്, പാർട്ടി സെക്രട്ടറി കോടിയേരിയുടെ പ്രൈവറ്റ് സെക്രട്ടറി റിജുവിനെ കണ്ട് അപ്പോയിമെന്റ് എടുത്തു. അങ്ങനെ കോടിയേരിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. കോടിയേരിയെ അതിനുമുമ്പും എനിക്ക് പരിചയമുണ്ട്. നമ്മുടെ നാട്ടിലെ പാർട്ടി ബന്ധം വെച്ച്. പുള്ളിയും കാര്യങ്ങൾ കേട്ടപ്പോൾ ഷോക്ക്ഡ് ആയി. ഡീറ്റേയൽഡായി ഒരു പരാതി എഴുതിത്ത്ത്ത്തരാൻ കോടിയേരി പറഞ്ഞു. പിന്നീട് ഞാൻ പരാതി ഡ്രാഫ്റ്റ് ചെയ്ത് കോടിയേരിക്ക് കൊടുത്തു. 36 പേജോളം ഉണ്ടായിരുന്നു. ഇത് സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ ചർച്ചക്കുവന്നു. പി കെ ബിജു, എം ബി രാജേഷ്, ശ്രീരാമകൃഷ്ണൻ, തോമസ് ഐസക്ക് ഇവരൊക്കെപറ്റിയാണ് പറയുന്നത്. ഇവരിൽ പലരും സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.
എം ബി രാജേഷ് എന്ന് സ്പീക്കറാണ്. അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് പുള്ളിയെ കാണണം എന്ന് പറഞ്ഞ്, എനിക്ക് മെസേജ് വന്നു. പോയി രാജേഷിനെ കണ്ടു. അപ്പോൾ അദ്ദേഹം കുറേ കാര്യങ്ങൾ പറഞ്ഞു. എനിക്ക് അവനുമായി ബന്ധമില്ലെന്ന്, സത്യസന്ധമായി പറഞ്ഞു. അതിന്റെ വാട്സാപ്പ് മെസേജുകളൊക്കെ എന്റെ കൈയിലുണ്ട്. അതിൽ വ്യക്തമായ മറുപടി തരാത്ത ഒരാളേയുള്ളൂ, അത് എ എ റഹീമാണ്. അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല. കോടിയേരി ചെന്നൈയിൽ അഡ്മിറ്റായിരുന്ന സമയത്ത്, എം സ്വരാജിനെ കണ്ടിരുന്നു. ഞാൻ രാജേഷ് കൃഷ്ണയുടെ വലയിൽ പെട്ടിട്ടില്ല, കാരണം അവൻ ഫ്രോഡ് ആണെന്ന് എനിക്ക് ആദ്യമേ അറിയാമെന്നും, ഞാൻ അവന്റെ ഏഴ് അയലത്ത്പോയില്ലെന്നും പറഞ്ഞു.
ആ സമയത്ത് ഇവന്റെ വലയിൽ നിന്നും വേറൊരാൾ ഭാഗ്യത്തിന് രക്ഷപ്പെട്ടിരുന്നു. അത് ഇപ്പോഴത്തെ ധനമന്ത്രി കെ എം ബാലഗോപാലാണത്. പുള്ളിയുടെ മകനോ, മകൾക്കോ യുകെയിൽ അഡ്മിഷൻ കിട്ടിയപ്പോൾ, ഈ രാജേഷ് കൃഷ്ണയായിരുന്നു എല്ലാ ഏർപ്പാടുകളും ചെയ്തത്. ഇവന്റെ വീട്ടിൽ താമസിച്ച് പഠിക്കാമെന്ന ധാരണയിലാണ് അത് ചെയ്തത്. ആ സമയത്താണ് ഈ ലെറ്റർ കിട്ടുന്നത്. അതോടെ ആ അഡ്മിഷനേ ബാലഗോപാൽ വേണ്ടെന്ന് വെച്ചു. ശ്രീരാമകൃഷ്ണൻ അടക്കമുള്ള ബാക്കിയുള്ളവർ എല്ലാം, അവരുടെ ന്യായീകരണങ്ങളാണ് നിരത്തിയത്. ശ്രീരാമകൃഷ്ണനാണ് രാജേഷ്കൃഷ്ണയെ, ലോക കേരള സഭയിലൊക്കെ കേറ്റുന്നത്്. യു കെയിൽനിന്നുതന്നെ രാജേഷ് കൃഷ്ണക്കെതിരെ ഒരുപാട് ഇൻഫർമേഷൻ എനിക്ക് കിട്ടിയിട്ടുണ്ട്. പല പ്രോഗ്രാമുകളും പ്ലാൻ ചെയ്ത നേതാക്കൾ യുകെയിൽ വരും, പക്ഷേ ഇവന്റെ കൂടെ കറങ്ങാൻ പോവും. അങ്ങനെ ഒരുപാട് പരാതികൾ സഖാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്."- ഷർഷാദ് പറയുന്നു.
പാർട്ടി കോൺഗ്രസ് വേദിയിലെ മർദനം
'അവസാനമായി എനിക്ക് പാർട്ടിയിൽ നിന്ന് വന്ന വിളി എം എ ബേബി സാറിന്റെതാണ്. ബേബി ഇതിൽ ഇടപെടാൻ കാരണം പാർട്ടിയുടെ യുകെ ചാർജുള്ള ആൾ എന്ന നിലയ്ക്കാണ്. ഇവനെപ്പറ്റി മുമ്പും പരാതികൾ വന്നിട്ടുണ്ട് എന്ന് ബേബി പറഞ്ഞു. പക്ഷേ ഇത്ര ഡീറ്റേലായിട്ടുള്ള ഒരു സംഗതി ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് എനിക്ക് കൂടുതൽ അറിയണമെന്ന് ബേബി പറഞ്ഞു. മറ്റന്നാൾ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തുടങ്ങുകയാണ്, നിങ്ങൾ കണ്ണൂർക്കാരനല്ലേ, അവിടെ വന്നോളു, നമുക്ക് വിശദമായി സംസാരിക്കാം എന്ന് പറഞ്ഞു. ഞാൻ അങ്ങനെ ബേബി സാറിനെ കണ്ടു. പയ്യാമ്പലം ഗസ്റ്റ് ഹൗസിലായിരുന്നു ബേബി താമസിച്ചിരുന്നത്. പുള്ളിയുടെ പിറന്നാൾ ആണ് അന്ന്. അതിനാൽ ഒന്നിച്ച് ഭക്ഷണവും കഴിച്ചു. എന്നിട്ടും ബേബി പൂർണ്ണമായും കഥകൾ കേട്ടു. പയ്യാമ്പലത്തുനിന്ന് കാറിൽ വരെവേ എന്നോടുപറഞ്ഞു, യുകെയിലെ പാർട്ടി പ്രതിനിധി ഹർസേവ് ഉണ്ട് സമ്മേളനം നടക്കുന്ന പന്തലിൽ. അദ്ദേഹത്തെ കാണാൻ പറഞ്ഞു. ഞാൻ ഡ്രൈവറെ കൂടെ വിടാം. അദ്ദേഹത്തെയും ഒന്ന് കണ്ട് കാര്യം പറഞ്ഞേക്ക്. അദ്ദേഹത്തിന് മലയാളം അറിയില്ല. നിങ്ങൾ ഇംഗ്ലീഷിൽ കാര്യം പറയണം. എന്നിട്ട് ഈ പരാതിയുടെ ഒരു കോപ്പി ട്രാൻസിലേറ്റ് ചെയ്ത് യെച്ചൂരിക്കും കൊടുക്കണമെന്നും ബേബി സാർ പറഞ്ഞു.
അങ്ങനെ ഞാൻ പാർട്ടി കോൺഗ്രസ് വേദിയിലെത്തി ഹർസേവിനെ കണ്ടു. അപ്പോഴേക്കും എംഎ ബേബി സാർ അദ്ദേഹത്തെ വിളിച്ച് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഒരാൾ കാണാൻ വരുന്നുണ്ടെന്ന്. ഹർസേവും ഭാര്യയും ഒപ്പമുണ്ട്. ഭാര്യക്ക് രാജേഷ് കൃഷ്ണയെപ്പറ്റി കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അവരുടെയൊക്കെ മൂൻപിൽ ഇവൻ അങ്ങനെയാണ്.
ഞാൻ ഹർസേവിനെ കണ്ട് ഇറങ്ങിവരുമ്പോഴാണ്, രാജേഷ്കൃഷ്ണയും കുറച്ച് ടീമും പന്തലിലേക്ക് കയറിവരുന്നത്. അവിടെവച്ചാണ് എന്നെ കണ്ടപ്പോൾ അവൻ എന്നെ ആക്രമിച്ചു. ആദ്യം അവൻ വന്ന് കോളറിന് പിടിച്ചു. എന്നിട്ട് ഇടിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ കൂടെ വന്നവർ 'രാജേഷേ' എന്ന് വിളിച്ചു. കാരണം അത് ഒരു വലിയ ഇവന്റ് നടക്കുന്ന സ്ഥലമാണ്. സിഎം ഒക്കെ എത്താനുള്ള സമയം ആയിരിക്കയാണ്. അവിടെ സിസിടിവിയും കാര്യങ്ങളുമൊക്കെയുണ്ട്. ആ വിളികേട്ടതോടെ അവൻ അലേർട്ടായി. പിന്നെ ഞാൻ ഓടാതിരിക്കാനായി, കാലിന്റെ വിരൽ ചവിട്ടിപ്പിടിച്ചു. എന്നിട്ട് ഒരുപാട് എന്നെ തെറിവിളിച്ചു. ഇവിടെ പറയാൻ പറ്റാത്ത തെറിയാണ്. 'നീ തകർന്ന്, നിന്റെ കുടുംബം തകർന്നു. നീ കണ്ടോ ഇനി എന്തൊക്കെയാണ് വരാൻ പോകുന്നത്' എന്നെല്ലാം ഭീഷണിപ്പെടുത്തി. അപ്പോഴേക്കും എന്റെ കാലിൽനിന്ന് ബ്ലഡ് വരാൻ തുടങ്ങി. ഞാൻ നേരെ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടി പൊലീസിൽ പരാതി കൊടുത്തു. ആ പരാതിയിലും ഇതുവരെ എഫ്ഐആർ ആയിട്ടില്ല."- ഷർഷാദ് പറയുന്നു.
ഗോവിന്ദൻ കാലത്ത് നല്ലകാലം
ഈ പരാതിയോടെ പാർട്ടിയിൽ പൂർണ്ണമായും ഒറ്റപ്പെട്ട രാജേഷ് കൃഷ്ണ പാർട്ടിയിൽ തിരിച്ചുവന്ന കഥയാണ് പിന്നീട് ഷർഷാദ് പറയുന്നത്. 'ആ സമയത്ത് രാജേഷ് കൃഷ്ണ കംപ്ലീറ്റായി ലോക്കായിരുന്നു. എല്ലാവരും ചേർന്ന് അവനെ ഒതുക്കി. യുകെയിൽ നിന്നുവരെ പലരും വിളിച്ചിട്ടു പറഞ്ഞു, അവന്റെ ഭരണം നിന്നു. അവിടുത്തെ സമീക്ഷ എന്ന ഗ്രൂപ്പിനെതിരെ ഇവൻ കൈരളി എന്ന ഗ്രൂപ്പുണ്ടാക്കിയിരുന്നു. അവരൊക്കെ എന്നെ വിളിച്ചിട്ട് പറഞ്ഞു, നിങ്ങളുടെ കാര്യം ഏറ്റിട്ടുണ്ട്. ഇവൻ കംപ്ലീറ്റ് ഒതുങ്ങിയെന്ന്.
പക്ഷേ ആ ഒതുങ്ങൽ കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു. കോടിയേരിയുടെ മരണത്തിനുശേഷം, ഗോവിന്ദൻ മാസ്റ്റർ സെക്രട്ടറിയായപ്പോൾ, മാഷിന്റെ മകന്റെ പോരായ്മകൾ വെച്ചിട്ട്, ഇവൻ ഉള്ളിൽ കയറി. പാർട്ടിയിൽനിന്ന് ഒരു വിലക്ക് പറഞ്ഞാൽ പി ശശിയല്ല ആരായാലും ഒരു അകലം ഇടുമല്ലോ. ഗോവിന്ദൻ മാഷ് ഇപ്പോൾ യുകെയിൽ പോയ സമയത്ത് അവന്റെ വീട്ടിൽ അടക്കംപോയി. മാഷിന്റെ മകന്റെ അടുത്ത് ഞാൻ എല്ലാകാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ട്. അവൻ അത് മാഷിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് എനിക്ക് പറയാൻ പറ്റുന്ന രീതിയിൽ ഞാനും മാഷിനോട് പറഞ്ഞിട്ടുണ്ട്. കോടിയേരി അസുഖബാധിതനായി കിടക്കുമ്പോൾ, ഞാൻ അവിടെ ഫുൾ ടൈം ഉണ്ടായിരുന്നു. ഒരുവിധം ആളുകളോടൊക്കെ ഞാൻ ഇക്കാര്യം പറയുന്നത് അവിടെ നിന്നാണ്. എന്നിട്ടും മാഷ് ഇവന്റെ വീട്ടിൽപോയി താമസിച്ചിട്ട്, ആ ഫോട്ടോ ഇവൻ തന്നെ എഫ്.ബിയിൽ ഇടുകയാണ്. ഗോവിന്ദൻ മാഷ്ക്ക് ഒരിക്കലും രാജേഷ് കൃഷ്ണയെ തള്ളിപ്പറയാൻ കഴിയില്ല. കാരണം മാഷിന്റെ മകൻ ഇവരുടെ ട്രാപ്പിലാണ്. രത്തീന എങ്ങനെയാണോ ട്രാപ്പ് ചെയ്യപ്പെട്ടത് അതുപോലെ മാഷിന്റെ മകനും ട്രാപ്പിലാണ്. ഗോവിന്ദൻ മാഷിന്റെ മകൻ അഴിമതിക്കാരനാണോ എന്ന ചോദ്യത്തിനുള്ള ഉദാഹരണമല്ലേ വ്യവസായിയോട് പണം വാങ്ങിയ സംഭവം. അതുമാത്രമല്ല അവനിപ്പോൾ ഷൂക്കുർ കേസിലും പെട്ടിരിക്കയാണ്.
എന്റെ ചെന്നൈയിലെ കമ്പനി പൂട്ടി. പക്ഷേ എന്നെ വിശ്വസിച്ച് കുടെ നിന്നവർക്കും കൂടി വേണ്ടി ഞാൻ ഉടനെ എന്റെ പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു. ഇപ്പോൾ അത് 200-ൽ കൂടുതൽ ജീവനക്കാരുമായി നന്നായി പോവുന്നു. രാജേഷ് കൃഷണയുടെ കമ്പനിക്കെതിരെ ഇ ഡിക്ക് പരാതി കൊടുത്തിട്ടുണ്ട്. അതിൽ നടപടി ഒന്നും ഇല്ലാത്തതിനാൽ ഹൈക്കോടതിയിൽ റിട്ട് കൊടുത്തിരിക്കയാണ്. ഇവനെതിരെ കൊടുത്ത രണ്ട് പരാതികളിൽ എഫ്ഐആർ ആയിട്ടില്ല. ഡിജിപിക്ക് പരാതി കൊടുത്തിരുന്നു. ഇൻകം ടാക്സിന് പരാതി കൊടുത്തിരുന്നു. അവന്റെ എൻആർഐ സ്റ്റാറ്റസും പരിശോധിക്കേണ്ടതാണ്. കോടതി എല്ലാവരോടും റിപ്പോർട്ട് ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനുശേഷം അത് ബെഞ്ചിൽ വന്നിട്ടില്ല."- ഷർഷാദ് പറഞ്ഞു.
രാജേഷിന്റേത് ഹവാലപ്പണം?
സിപിഎം നേതാക്കളുടെ ബിനാമിയായി നിന്നുകൊണ്ട് ഹവാലപ്പണമിടപാടുവരെ രാജേഷ് കൃഷണ്ക്ക് ഉണ്ടെന്ന് അതിഗുരുതരമായ ആരോപണവും ഷർഷാദ് ഉന്നയിക്കുന്നുണ്ട്. 'രാജേഷ് കൃഷ്ണ നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് നൂറു ശതമാനവും തെളിവുണ്ട്. 2016-ൽ ഒന്നാം, പിണറായി സർക്കാർ അധികാരത്തിലേറും മുമ്പ് എവിടെയും കേട്ടിട്ടില്ലാത്ത ഇവൻ, ഒരുജോലിയും ഇല്ലാത്ത ഇയാൾക്ക്, ഇത്രയും സ്ഥലത്ത് നിക്ഷേപവും, ആർഭാട ജീവിതവും, നയിക്കാനുള്ള പണം എവിടെനിന്ന് വരുന്നു. പന്ത്രണ്ടായിരം, പതിമൂന്നായിരം രൂപ മിനിമം ദിവസ വാടകയുള്ള സ്റ്റാർ ഹോട്ടലുകളിലാണ് രാജേഷ് ആഴ്ചകളോളം താമസിക്കാറുള്ളത്. ഇതിനുള്ള പണം എവിടെ നിന്നാണ്?
സെറ്റിൽമെന്റിലുടെയും ഇവന് പണം കിട്ടുന്നുണ്ട്. പല ഡീലുകളിലുടെയും കിട്ടുന്ന കാശ് യുകെയിലെത്തിച്ച് അവിടെനിന്ന് ഇങ്ങോട്ട് റിവേഴ്സ് അടിക്കയാണ്. ഹവാലയാണ്. സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് ഇവനാണ്. രാജേഷ് കൃഷ്ണ കണ്ണുരിൽ, പാർട്ടികോൺഗ്രസിന്റെ പന്തലിൽ വെച്ച് എന്നോട് പറഞ്ഞകാര്യം, 'നീ പാർട്ടിയിൽ ഒരു കംപ്ലയിന്റ് കൊടുത്തിട്ടും ഒരു കാര്യമില്ല. അവരൊക്കെ ആരാണ്, എന്താണ്, എങ്ങനത്തെ ആളുകളാണ് എന്നതിന്റെ എല്ലാ സംഗതിയും എന്റെ കൈയിലുണ്ട്. അങ്ങനത്തെ സ്ഥലത്ത് കംപ്ലയിന്റ് കൊടുത്തിട്ട് നിനക്ക് എന്തുചെയ്യാൻ കഴിയും. '- ഇങ്ങനെയാണ് ഇവൻ ചോദിച്ചത്.
അതുതന്നെയാണ് എന്റെ അനുഭവവും. കോടിയേരിക്ക് ചെയ്യാൻ പറ്റുന്നത് അദ്ദേഹം ചെയ്തിട്ടുണ്ട്. പിന്നീട് ഒന്നും ഉണ്ടായിട്ടില്ല. പിന്നീടങ്ങോട്ട് എനിക്ക് പാർട്ടിയുമായി നല്ല ബന്ധമല്ല. നാട്ടിലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. നാട്ടിൽ നീ എത്തുമ്പോൾ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും നീക്കമുണ്ട് എന്ന്. പി ശശിയുടെയൊക്കെ ആൾക്കാരെ വച്ചാണ് നീക്കം. ഞാൻ നാട്ടിൽ പാർട്ടിക്കാരുമായി നല്ല ബന്ധത്തിലാണ്. 90-കളിൽ ഡിവൈഎഫ്ഐയുടെ മേഖലാ ജോയിന്റ് സെക്രട്ടിവരെ ആയിട്ടുണ്ട്. പക്ഷേ എന്റെ നാട്ടുകാർ ആരും അത്തരം പണിക്ക് പോയില്ല. അവനെ ഞങ്ങൾക്ക് നന്നായി അറിയാം എന്നായിരുന്നു, പറഞ്ഞവരോടുള്ള നാട്ടുകാരുടെ മറുപടി. അതും രാജേഷ് കൃഷ്ണയുടെ കളിയായിരുന്നു. പക്ഷേ അത് ഏശിയില്ല.
ഈ വിഷയത്തിൽ എന്റെ ഫാദർ ഇൻ ലോയൊക്കെ എന്നോട് അടുക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. വൈഫിന്റെ പാർൻസ് എന്റെ അടുത്ത് ഫോൺ വിളിക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി. അപ്പോൾ രാജേഷ്, രത്തീനയുടെ അടുത്തുനിന്ന് പാരൻസിന്റെ നമ്പർ വാങ്ങിച്ചിട്ട്, അവരെ വിളിച്ച്് ഭീഷണിപ്പെടുത്തി. അവന്റെ കമ്പനിയിൽ നിങ്ങളുടെ പ്രോപ്പർട്ടിയൊക്കെ കിടക്കയല്ലേ, അത് ബാങ്കിലാണ്, മൊത്തം പ്രശ്നമാവും. അതുകൊണ്ട് ഞങ്ങൾ പറയുന്നതുപോലെ നിന്നോളൂവെന്ന്. അല്ലെങ്കിൽ നിങ്ങളുടെ പ്രോപ്പർട്ടിയും ഒന്നും ഉണ്ടാകില്ല എന്ന്. അതോടെ ഞാനുമായുള്ള അവരുടെ സംസാരവും ഇല്ലാതായി. പിന്നെ അവരെ സ്വാധീനിച്ച് ലോൺ അടച്ചു തീർത്ത്, ആ പ്രോപ്പർട്ടിയുടെ ഒരു ഭാഗം അവൻ കൈക്കലാക്കിയെന്നാണ് അറിയാൻ കഴിയുന്നത്.
നേരത്തെ എന്റെ കൈയിൽ നിന്ന് ഗ്യാരണ്ടി ചെക്ക് രാജേഷ് കൃഷ്ണ വാങ്ങിയെന്ന് പറഞ്ഞില്ലേ. അതുവെച്ചും അവൻ കളിച്ചു. എനിക്കെതിരെ പി ശശിയെക്കൊണ്ട് കേസ് കൊടുപ്പിച്ചു. പി ശശി അഡ്വക്കേറ്റാണെല്ലോ. അദ്ദേഹത്തിന് തലശ്ശേരിയിൽ ഒരു ഓഫീസ് ഉണ്ട്. ആ ഓഫീസിലുടെയാണ് കേസ് കൊടുത്തത്. ഞാൻ എന്റെ വക്കീലിനെവെച്ച് കാശ് തന്നതിന്റെ എവിഡൻസ് ചോദിച്ച് മറുപടി കൊടുത്തിട്ടുണ്ട്. അതിനുശേഷം ആ കേസ് ഹിയറിങ്ങിന് വിളിച്ചിട്ടില്ല.
എന്റെ അന്വേഷണത്തിൽ മനസ്സിലായത് എന്റെ ഫാമിലി മാത്രമല്ല, വേറെ രണ്ട് ഫാമിലി കൂടി രാജേഷ് കൃഷ്ണ കാരണം പ്രശ്നത്തിലായിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം ഞാൻ വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിന്റെ ഡാറ്റാശേഖരണമൊക്കെ നടത്തിക്കൊണ്ടിരിക്കയാണ്. രണ്ടുമൂന്ന് മാസത്തിനുള്ളിൽ പുസ്തകത്തിന്റെ പണി പൂർത്തിയാവും."- ഷർഷാദ് പറയുന്നു.
എന്റെ അന്വേഷണത്തിൽ മനസ്സിലായത് എന്റെ ഫാമിലി മാത്രമല്ല, വേറെ രണ്ട് ഫാമിലി കൂടി രാജേഷ് കൃഷ്ണ കാരണം പ്രശ്നത്തിലായിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം ഞാൻ വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിന്റെ ഡാറ്റാശേഖരണമൊക്കെ നടത്തിക്കൊണ്ടിരിക്കയാണ്. രണ്ടുമൂന്ന് മാസത്തിനുള്ളിൽ പുസ്തകത്തിന്റെ പണി പൂർത്തിയാവും."- ഷർഷാദ് പറയുന്നു.
എന്റെ അന്വേഷണത്തിൽ മനസ്സിലായത് എന്റെ ഫാമിലി മാത്രമല്ല, വേറെ രണ്ട് ഫാമിലി കൂടി രാജേഷ് കൃഷ്ണ കാരണം പ്രശ്നത്തിലായിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം ഞാൻ വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിന്റെ ഡാറ്റാശേഖരണമൊക്കെ നടത്തിക്കൊണ്ടിരിക്കയാണ്. രണ്ടുമൂന്ന് മാസത്തിനുള്ളിൽ പുസ്തകത്തിന്റെ പണി പൂർത്തിയാവും."- ഷർഷാദ് പറയുന്നു.
മമ്മൂട്ടിക്ക് വ്യക്തമായ റോൾ ഉണ്ട്
രത്തീനയും രജേഷ് കൃഷ്ണയുമായുള്ള തന്റെ പ്രശ്നത്തിൽ മമ്മൂട്ടിക്ക് വ്യക്തമായ റോൾ ഉണ്ടെന്നാണ് ഷർഷാദിന്റെ ആരോപണം. ഇതിന്റെ കടുതൽ കാര്യങ്ങൾ താൻ എഴുതുന്ന പുസ്തകത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. 'ഞാൻ ചെയ്ത തെറ്റ്, കല്യാണം കഴിച്ചിട്ട് ഇവരെ വെറുമൊരു ഹൗസ് വൈഫാക്കി നിർത്തിയില്ല എന്നതാണ്. സാധാരണ നമ്മുടെ സമുദായത്തിൽ എല്ലാവരും ചെയ്യുന്നത് അതാണ്. എല്ലാം മുസ്ലിം ഫാമിലികളിലും എക്സ്ട്രീമിസ്റ്റുകളും സോഷ്യലൈസ്ഡ് ആയിട്ടുള്ള ആളുകളും ഉണ്ടാവും. ഞാൻ ഭാര്യയുടെ സിനിമാ സ്വപ്നങ്ങൾക്കായി ശ്രമിക്കുമ്പോൾ, എക്സ്ട്രീമിസ്റ്റായി ആളുകൾ ഭയങ്കരമായി എതിരായിരുന്നു. പക്ഷേ ഞാൻ നോക്കിയത് അവളുടെ കഴിവ് മാത്രമാണ്. ഇപ്പോൾ അന്ന് പ്രശ്നമുണ്ടാക്കിയ ഈ എക്സ്ട്രീമിസ്റ്റുകളൊക്കെ എന്റെ തലയുടെ മുകളിലാണ്. എനിക്ക് നാട്ടിൽ ഒരു കല്യാണത്തിനുപോലും പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയാക്കി. എല്ലാവരും വന്നിട്ട് ശവത്തിൽ കുത്തുകയാണ്.
ഞങ്ങൾ അന്നേ പറഞ്ഞില്ലേ, നീ കേട്ടോ, നീ ധിക്കരിച്ചില്ലേ എന്ന്. ഞാൻ സമുദായത്തിന് എതിരേ എന്തോ ചെയ്ത് ഭാര്യയെ സിനിമയിലേക്ക് വിട്ട്, അവൾ വെറേ ഒരാൾക്ക് ഒപ്പം പോയി എന്നുള്ള രീതിയിലാണ്, എന്തിന് എന്റെ സപ്പോർട്ടുകൂടിയാണ് അവൾ പോയത് എന്നുള്ള രീതിയിലാണ് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നത്. ഇതിനൊക്കെ കാരണക്കാരാൻ ആരാണ്, ഈ രാജേഷ് കൃഷ്ണയാണ്.
മമ്മുക്കക്ക് ഇതിനകത്ത് എന്തൊക്കെയോ വളരെ വ്യക്തിപരമായി ഇൻവോൾവ്മെന്റ് ഉണ്ട് എന്നതിന് വ്യക്തമായ എവിഡൻസുകൾ കിട്ടിയിട്ടുണ്ട്. മമ്മൂട്ടിയെന്ന മഹാനടന്റെ ഒരു പ്രൊജക്റ്റ് എന്ന കാരണത്താലാണ് ഞാൻ കുടുംബത്തെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നത്. ഇപ്പോൾ ഈ രാജേഷ് തന്നെ കുറേക്കാര്യങ്ങൾ പറഞ്ഞ് പരത്തുന്നുണ്ട്. 'മമ്മൂട്ടിയുടെ അടുത്ത് നീ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മമ്മൂട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല'. അതായത് എങ്ങനെയാണോ സിപിഎം നേതാക്കളെ പറ്റി പറയുന്നത് അതുപോലെ മമ്മൂട്ടിയെപ്പറ്റിയും പറയുകയാണ്. മമ്മൂട്ടിയുടെ പ്രോജകറ്റ് ഇനിയും വരും. രത്തീന സംവിധാനം ചെയ്യും, എന്നൊക്കെ.
രത്തീന സംവിധാനം ചെയ്തോട്ടെ. എനിക്ക് അതിൽ സന്തോഷമേയുള്ളൂ. ഞാൻ സപ്പോർട്ട് ചെയ്ത് വളർത്തിക്കൊണ്ടുവന്ന അവർ എത്ര സിനിമ ചെയ്താലും അതിന്റെ ക്രഡിറ്റ് എനിക്ക് കൂടിയാണ്. അത് ആർക്കും മാറ്റിവക്കാൻ കഴിയില്ല. എത്രമാത്രം കാശും സമയവും ചെലവാക്കിയാണ് ഞാൻ അവരെ ഈ നിലയിൽ എത്തിച്ചതെന്ന് എനിക്ക് ചുറ്റുമുള്ള എല്ലാവർക്കും അറിയാം. അവർ സിനിമചെയ്യുന്നതിന് ഞാൻ ഒരിക്കലും തടസം നിൽക്കില്ല.
പക്ഷേ മമ്മൂട്ടി എന്തിനാണ് ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഞാൻ പലരീതിയിലും അദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചു. അതുവരെ എന്നോട് വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്ന മമ്മൂട്ടി, എന്തുകൊണ്ട് സൈലന്റായി. പുള്ളിയെക്കുറിച്ച് ഇൻഡസ്ട്രിയിൽ പറയുന്നത്, സിനിമാമേഖലയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായാൽ, രണ്ടുകൂട്ടരെയും വിളിച്ചുവരുത്തി സംസാരിക്കുന്ന ആളാണെന്നാണ്. ഈ കേസിൽ ഇത്രയും എവിഡൻസ് കൊടുത്തിട്ടും ഇന്നുവരെയും എന്റെ അടുത്ത് ഒരു കാര്യവും പറയാൻ പുള്ളി തയ്യാറായിട്ടില്ല. രാജേഷ് ഇപ്പോൾ പറയുന്നത്, 'മമ്മൂട്ടിക്ക് അത് ചെയ്യാൻ പറ്റില്ല, വേറെ കുറേ പ്രശ്നങ്ങൾ ഉണ്ട് എന്ന്. അവന്റെ അടുത്ത പറഞ്ഞ് മനസ്സിലാക്കികൊടുത്തേക്ക് മമ്മൂട്ടിയുടെ അടുത്ത് പോയിട്ട് ഒരു കാര്യവുമില്ല എന്ന്'. അത് എന്താണെന്ന് മമ്മൂക്ക പറയണം. അദ്ദേഹത്തെപോലെ ഒരാളിൽനിന്ന് നമ്മൾ തീരെ പ്രതീക്ഷിക്കാത്ത സംഗതിയാണ്. ഞാൻ അക്കാര്യവും അന്വേഷിക്കുന്നുണ്ട്. ഞാനെഴുതുന്ന ബുക്കിൽ എവിഡൻസ് കിട്ടിയാൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്താം. ഞാൻ അതിന്റെ പണിയിലാണ്. രത്തീനയുടെ കുടെ പഠിച്ച ഒരു ക്ലാസ്മേറ്റ് അമേരിക്കയിലുണ്ട്. അവരും ഈ കേസിൽ ഇടപെട്ടിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. അവരും മമ്മൂക്കയുമായി വെൽ കണക്റ്റഡ് ആണ്. അത് അന്വേഷിക്കുന്നുണ്ട്. ഞാൻ എഴുതുന്ന പുസ്തകത്തിൽ അതല്ലോം ഉണ്ടാവും.
ഇതെല്ലാം തെളിവോടുകൂടിയാണ് ഞാൻ പറയുന്നത്. അവർ എന്ത് കേസിനുപോയാലും എനിക്ക് പേടിയില്ല. എനിക്ക് എന്തിനും തെളിവുണ്ട്. എന്താണ് മമ്മൂട്ടിയുടെ റോൾ എന്നതിന്റെ തെളിവും ദൈവം എനിക്ക് മുന്നിൽകൊണ്ടുതരും. ഡൊമിസ്റ്റിക്ക് വയലൻസ് തൊട്ട് അങ്ങോട്ട് ഫയൽ ചെയ്ത രത്തീനയുടെ കേസുകൾ, മമ്മൂക്ക റെക്കമൻഡ് ചെയ്ത അഡ്വക്കേറ്റാണ് നടത്തുന്നത്. എവിഡൻസ് ഇല്ലാതെ കേസ് വാദിക്കുമ്പോൾ ജഡ്ജി വല്ലാതെ പറഞ്ഞു. അപ്പോൾ അവർ ജഡ്ജിന്റെ അടുത്ത് പറഞ്ഞത് 'ഞാൻ ഇത് കൂടുതൽ പഠിക്കാതെ വന്ന കേസാണ്. മമ്മൂക്ക വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഈ കേസ് എടുത്തതെന്നാണ്". ഇതു കേട്ട എന്റെ വക്കീലാണ് വിവരം പറയുന്നത്യ
രാജേഷ് കൃഷണയെ തുറന്ന് കാണിക്കയാണ് ഇനിയുള്ള എന്റെ ലക്ഷ്യം. അതിനുള്ള പോരാട്ടത്തിലാണ് ഞാൻ. തോമസ് ഐസക്ക് ഒക്കെയാണ് ഇവന്റെ റെറ്റ് ഹാൻഡ്. അവരൊക്കെ കാര്യം മനസ്സിലാക്കി ഇവനെ തള്ളിപ്പറാൻ തയ്യാറാവണം. എനിക്ക് നഷ്ടമായത് നഷ്ടമായി. ഇനി ഒരാളും ഇതുപോലെ വലയിൽ പെടരുത്. മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയെപ്പോലുള്ളവർ എന്തിന് ഇത്തരം ക്രമിനലുകളെ സപ്പോർട്ട് ചെയ്യണം."- ഷർഷാദിന്റെ ചോദിക്കുന്നു.
( അവസാനിച്ചു)