യർലണ്ടിലെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഫ്യൂവൽ അലവൻസ് നവംബർ മാസം 14-ാം തിയതി മുതൽ നൽകും. ഇന്ധന അലവൻസിന്റെ രസീതിലുള്ള എല്ലാ വീടുകൾക്കും വേതനം ലഭിക്കും.സർക്കാർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 400 യൂറോയാണ് അലവൻസായി ലഭിക്കുക.

ഇക്കഴിഞ്ഞ ബഡ്ജറ്റിലാണ് വീക്കിലി അലവൻസിന് പുറമേ ലംപ്സം ആയി ഫ്യൂവൽ അലവൻസ് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ആകെ ലഭിക്കുന്ന അലവൻസ് 1324 യൂറോയാകും. 371,000 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

നിലവിൽ ആഴ്ചയിൽ 33 യൂറോ വീതം ഫ്യുവൽ അലവൻസ് ലഭിക്കുന്നുണ്ട്. ഇത് ആഴ്ചയിലോ അല്ലെങ്കിൽ രണ്ട് തവണയായോ വാങ്ങാം.