ബ്ലിൻ സിറ്റിയിലും പരിസര പ്രദേശങ്ങളിലും പാർക്കിങ് ഫീസിൽ മാറ്റം വരുത്താൻ സാധ്യത. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇത് സംബന്ധിച്ച ആലോചനകൾ നടത്തുന്നത്. വിവിധ തരത്തിലുള്ള വാഹനങ്ങൾക്ക് വിവിധ നിരക്കിലാവും പാർക്കിങ് ചാർജ് ഈടാക്കുക.

വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന കാർബൺഡയോക്സൈഡിന്റെ അളവ് ഇതിനൊരു മാനദണ്ഡമായേക്കും. കൂടുതൽ എമിഷൻ ഉള്ള വാഹനങ്ങൾക്ക് ഉയർന്ന പാർക്കിങ് ചാർജ് ഈടാക്കാനാണ് പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ളാനിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് ടെക്നിക്കൽ സർവ്വീസസ് ഹെഡ് ബ്രെൺൻ ഒബ്രിയാൻ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്കും കുറഞ്ഞ തോതിൽ മാത്രം എമിഷനുള്ള വാഹനങ്ങൾക്കും പാർക്കിങ് ഫീസ് താരതമ്യേന കുറവായിരിക്കും.