ർജ മേഖലയിലെ വിലവർദ്ധനവിന് പുതുവർഷത്തിലും അറുതിയില്ല. പുതുവർഷത്തിൽ വൈദ്യുതിയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് പിനേർജി അയർലണ്ട്. 14 ശതമാനത്തോളം വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.2023 ജനുവരി 9 മുതലാകും വർദ്ധനവ് നിലവിൽ വരിക.

ശരാശി ഒരാഴ്ച 6.16 യൂറോയുടെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡിങ് ചാർജിൽ വർദ്ധനവുണ്ടാകില്ല. പിനേർജിക്ക് അയർലണ്ടിൽ 30,000 ത്തോളം ഗാർഹിക ഉപഭോക്താക്കളാണ് ഉള്ളത്. വൈദ്യുതിയുടെ മൊത്തവിലയിലെ വർദ്ധനവാണ് വിലവർദ്ധിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ ന്യായീകരണം.

കഴിഞ്ഞ വർഷം അഞ്ച് തവണയായിരുന്നു കമ്പനി വില വർദ്ധനവ് നടപ്പിലാക്കിയത്. ഏറ്റവും ഒടുവിലായി സെപ്റ്റംബറിൽ 19.2 ശതമാനം വർദ്ധനവ് നടപ്പിലാക്കിയിരുന്നു.