- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ജനുവരി മുതൽ രാജ്യത്ത് ടോൾ നിരക്കുകൾ ഉയരും; നിരക്കിൽ 60 സെന്റ് വരെ വർദ്ധനവ്
അയർലണ്ടിൽ റോഡ് ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നു. വർദ്ധിച്ച നിരക്കുകൾ 2023 ജനുവരി ഒന്നുമുതൽ നിലവിൽ വരും. വിവിധ റോഡുകളിൽ 60 സെന്റ് വരെയാണ് വർദ്ധനവ്. പണപ്പെരുപ്പവും ചെലവും വർദ്ധിക്കുന്നതാണ് ടോൾ നിരക്ക് വർദ്ധിക്കാൻ കാരണം. സ്റ്റേറ്റ് റോഡ് ഓപ്പറേറ്റർ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡാണ് ഇക്കാര്യം അറിയിച്ചത്.
ഡബ്ലിൻ പോർട്ട് ടണൽ റോഡിൽ ടോൽ വർദ്ധനവുണ്ടാകില്ലെന്നാണ് വിവരം. M50 റോഡിൽ ടാഗുകൾ ഉപയോഗിക്കുന്നവർക്ക് 2.10 യൂറോയിൽ നിന്നും 2.30 യൂറോ ആയി ടോൾ നിരക്ക് ഉയരുമ്പോൾ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് 3.50 യൂറോയും വിഡിയോ ക്യാപ്ചർ സംവിധാനത്തിൽ 2.90 യൂറോയായും ടോൾ വർദ്ധിക്കും
രാജ്യത്തെ എല്ലാ പൊതു - സ്വകാര്യ പങ്കാളിത്ത റോഡുകളിലും ടോൾ നിരക്കിൽ പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെ ടോൾ നിരക്ക് വർദ്ധിക്കും.
Next Story