- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിലെ കടുത്ത നയങ്ങൾ മനംമടുപ്പായി; ബെംഗളൂരുവിൽ ആപ്പിൾ ഐഫോൺ നിർമ്മാണ കമ്പനിക്കായി 300 ഏക്കർ വാങ്ങി ഫോക്സ്കോൺ; 300 കോടി മുതൽമുടക്കിലുള്ള കമ്പനി ഉടൻ കൊണ്ടുവരുന്നത് 50,000 തൊഴിലവസരങ്ങൾ; ഭൂമി വാങ്ങിയത് വിമാനത്താവളത്തിന് അടുത്ത് കണ്ണായ സ്ഥലത്ത്
ബെംഗളൂരു: വിമാനത്താവളത്തിന് അടുത്ത് കണ്ണായ സ്ഥലത്ത് 300 ഏക്കർ ഭൂമി വാങ്ങി ഫോക്സ്കോൺ. ആപ്പിൾ ഐഫോൺ പാർട്സുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഫോക്സ്കോൺ. ഫോക്സ്കോൺ ഹോൺ ഹായി ടെക്നോളജി ഇന്ത്യ മെഗാ ഡവവല്പമെന്റ് കമ്പനിയാണ് മെയ് 9 ന്് സ്ഥലം വാങ്ങിയത്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്താണ് സ്ഥലം വാങ്ങിയത്. 300 കോടി രൂപയാണ് ഇതിനായി ഫോക്സ്കോൺ ഹോൻ കായ് ടെക്നോളജി ഇന്ത്യ മെഗാ ഡെവലപ്പ്മെന്റ് എന്ന സ്ഥാപനം മുടക്കിയത്.
ചൈനയിൽ നിന്ന് വിട്ട് ഉത്പാദനം വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തായ്വാനിലെ പ്രമുഖ ഇലക്രോണിക്സ് നിർമ്മാതാക്കാളുടെ നീക്കം. മെയ്10 ലെ കർണാടക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും തുടർ നടപടികൾ. മാർച്ച് 20 ന് ഫോക്സ്കോണുമായി കർണാടക സർക്കാർ ധാരണാപത്രം ഒപ്പുവച്ചിരുന്നു. മൊബൈൽ നിർമ്മാണ യൂണിറ്റിനായി 8000 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. ഒപ്പം 50,000 പേർക്ക് തൊഴിലവസരങ്ങളും. അടുത്ത 10 വർഷത്തിനുള്ളിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം.
കർണാടകത്തിലെ 300 ഏക്കർ ഫാക്ടറിയിൽ, ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഹോൺസായി പ്രിസിഷൻ ഇൻഡസ്ട്രി എന്ന് ഔദ്യോഗിക പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളും, ആപ്പിൾ ഐ ഫോണുകളുടെ മുഖ്യ അസംബ്ലറുമായ ഫോക്സ്കോൺ അറിയപ്പെടുന്നത്. സമീപ വർഷങ്ങളിൽ ചൈനയിലെ കടുത്ത കോവിഡ് നയങ്ങളും, അമേരിക്കയുമായുള്ള ആ രാജ്യത്തിന്റെ നയതന്ത്ര സംഘർഷവും മൂലം ചൈന വിട്ട് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനം വൈവിധ്യവത്കരിക്കാനാണ് ഫോക്സ്കോണിന്റെ ശ്രമം. വിയറ്റ്നാമിലെ ഗെ ആൻ പ്രവിശ്യയിൽ 480,000 ചതുരശ്ര മീറ്റർ ഭൂമിയും ഫോക്സ്കോൺ വാങ്ങിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തങ്ങളുടെ പ്ലാന്റിൽ ഫോക്സകോൺ 2019 മുതൽ ആപ്പിൾ ഹാന്റ്സെറ്റുകൾ നിർമ്മിച്ചുവരുന്നുണ്ട്. വിസ്ട്രോൺ, പെഗാട്രോൺ എന്നീ മറ്റു രണ്ടു തായ്വാൻ വിതരണകമ്പനികളും, ആപ്പിൾ ഡിവൈസുകളുടെ നിർമ്മാണവും, അസംബ്ലിങ്ങും ഇന്ത്യയിൽ ചെയ്യുന്നുണ്ട്. ആപ്പിളിന്റെ സിഇഒ ടിം കുക്ക് ഇന്ത്യയിലെ ആദ്യത്തെ രണ്ടുറീട്ടെയിൽ സ്റ്റോറുകൾ കഴിഞ്ഞ മാസം തുറന്നിരുന്നു. ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ആപ്പിൾ സെപ്റ്റംബറിൽ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ