സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പ​വ​ന് 40 രൂ​പ​യും ഗ്രാ​മി​ന് അ​ഞ്ചു രൂ​പ​യും കുറഞ്ഞു; റെക്കോർഡ് വിലയിൽ നിന്നും ഇടവേളയെടുത്ത് കനകം

Update: 2024-09-28 07:45 GMT


കൊ​ച്ചി: സംസ്ഥാനത്ത് തുടർച്ചയായ സ്വർണവില വർധനവിൽ നേരിയ മാറ്റം. വിലയിൽ റെക്കോർഡുകൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല​യി​ൽ ഇപ്പോൾ നേ​രി​യ ഇ​ടി​വ് ഉണ്ടായിരിക്കുന്നത്. പ​വ​ന് 40 രൂ​പ​യും ഗ്രാ​മി​ന് അ​ഞ്ചു രൂ​പ​യു​മാ​ണ് കുറഞ്ഞിരിക്കുന്നത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 56,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,095 രൂ​പ​യി​ലു​മാ​ണ് ഇപ്പോൾ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇതിനിടെ, 18 കാ​ര​റ്റ് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 5,870 രൂ​പ​യി​ല്‍ തുടരുന്നതായാണ് റിപ്പോർട്ടുകൾ.

സ്വർണവിലയിൽ തു​ട​ര്‍​ച്ച​യായുള്ള ആ​റ് ദി​വ​സ​ത്തെ മു​ന്നേ​റ്റ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ല്‍ ഇ​ടി​വ് ഉണ്ടായിരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 320 രൂ​പ​യും ബു​ധ​നാ​ഴ്ച പ​വ​ന് 480 രൂ​പ​യും തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വീ​തം വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇ​തോ​ടെ, ഒ​രാ​ഴ്ച​യ്ക്കി​ടെ ഏ​ക​ദേ​ശം 2,200 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ചിരിക്കുന്നത്.

മേ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 55,120 എ​ന്ന റെക്കോർഡ് തി​രു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്വ​ര്‍​ണ​വി​ല ഉയർന്നത്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 53,560 രൂ​പ​യാ​യി​രു​ന്നു വി​ല. തു​ട​ർ​ന്നു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​യ 53,360 രൂ​പ​യി​ലാ​ണ് സ്വ​ർ​ണം എത്തിയത്. പ​ടി​പ​ടി ഉ​യ​ര്‍​ന്ന സ്വ​ര്‍​ണ​വി​ല സെ​പ്റ്റം​ബ​ര്‍ 16നാ​ണ് വീ​ണ്ടും 55,000 ഒടുവിൽ ക​ട​ന്ന​ത്.

പക്ഷെ പി​ന്നീ​ടു​ള്ള മൂ​ന്ന് ദി​വ​സം ഇ​ടി​ഞ്ഞ​തോ​ടെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും 55,000ല്‍ ​താ​ഴെ​യും എത്തി. പക്ഷെ ആ​റു​ദി​വ​സ​മാ​യി വീ​ണ്ടും സ്വർണവില കുതിച്ചതോടെ പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യാ​യി​രു​ന്നു. തുടർന്നുവരുന്ന പ​ശ്ചി​മേ​ഷ്യ​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷങ്ങൾ കാരണമാണ് സ്വ​ർ​ണ​വി​ല​ വർധിക്കുന്നത്.

Tags:    

Similar News