സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല വർധിച്ചു; കുതിച്ചത് 57,000 രൂ​പ​യി​ലേ​ക്ക്; സ​ർ​വ​കാ​ല റെക്കോർഡിലേക്ക് വീണ്ടും കനക വില

Update: 2024-10-03 06:45 GMT

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീണ്ടും സ്വ​ർ​ണ​വി​ല വർധിച്ചു. ഇതോടെ വീ​ണ്ടും കനക വില സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് പ​ത്തു​രൂ​പ​യു​മാ​ണ് വർധിച്ചത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,880 രൂ​പ​യി​ലും ഗ്രാ​മി​ന് 7,110 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇതിനിടെ 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് അ​ഞ്ചു​രൂ​പ വ​ർ​ധി​ച്ച് സ​ർ​വ​കാ​ല റെക്കോർഡായ 5,880 രൂ​പ​യി​ൽ എത്തി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന് 7,100 രൂ​പ​യും പ​വ​ന് 56,800 രൂ​പ​യി​ലു​മാ​യി സ​ർ​വ​കാ​ല റെക്കോർഡിൽ ആയിരുന്ന സ്വ​ർ​ണ​വി​ല പി​ന്നീ​ട് 400 രൂ​പ​യോ​ളം കു​റ​ഞ്ഞെ​ങ്കി​ലും വീ​ണ്ടും കു​തി​പ്പാണ് സ്വർണത്തിന്.

സെ​പ്റ്റം​ബ​ർ 27നും ​ബു​ധ​നാ​ഴ്ച​യും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 7,100 രൂ​പ​യും പ​വ​ന് 56,800 രൂ​പ​യും എ​ന്ന റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. ബു​ധ​നാ​ഴ്ച സ്വ​ർ​ണ​വി​ല 400 രൂ​പ വർധിക്കുകയും ചെയ്തിരുന്നു.

മേ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 55,120 എ​ന്ന റെക്കോർഡ് തി​രു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​രം കു​റി​ച്ച​ത്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 53,560 രൂ​പ​യാ​യി​രു​ന്നു വി​ല. തു​ട​ർ​ന്നു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​യ 53,360 രൂ​പ​യി​ലാ​ണ് സ്വ​ർ​ണം എത്തിയത്. 

Tags:    

Similar News