- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ റെക്കോർഡുകളിട്ട് സ്വർണവില കുതിക്കുന്നു; പവന് 47,000 കടന്നു
കൊച്ചി: പുതിയ റെക്കോർഡുകൾ താണ്ടി സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപ വർധിച്ച് 47,080 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്ന് 5,885 രൂപയിലുമെത്തി. ശനിയാഴ്ചത്തെ റെക്കോഡ് വിലയാണ് തിങ്കളാഴ്ച തിരുത്തിയത്. ഇതോടെ ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും ജി.എസ്.ടി.യും അടക്കം ചുരുങ്ങിയത് 50,962.02 രൂപ നൽകണം.
സാധാരണക്കാരന് അപ്രാപ്യമാം വിധം സ്വർണ വില കുതിക്കുകയാണ്. താമസിയാതെ പവൻ വില അരലക്ഷത്തിലെത്തും. അന്താരാഷ്ട്രവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്രവിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1ഗ്രാം) തനിത്തങ്കത്തിന് 2,087 ഡോളറിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
Next Story