വാള്‍സ്ട്രീറ്റിനെ അമ്പരപ്പിച്ചു കൊണ്ട് എന്‍വിഡിയയുടെ വമ്പന്‍ കുതിപ്പ്; ലോകത്തെ ഏറ്റവും വലിയ കമ്പനിയായി വളര്‍ന്നത് 5 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടിയതോടെ; എ.ഐ യുടെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന ചാലക ശക്തിയായ എന്‍വിഡിയ സാങ്കേതിക വിപ്ലവം തീര്‍ക്കുമ്പോള്‍

വാള്‍സ്ട്രീറ്റിനെ അമ്പരപ്പിച്ചു കൊണ്ട് എന്‍വിഡിയയുടെ വമ്പന്‍ കുതിപ്പ്

Update: 2025-11-20 04:07 GMT

ന്യൂയോര്‍ക്ക്: യുഎസ് സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ സൂചന നല്‍കി ലോകത്തെ ഏറ്റവും വലിയ കമ്പനിയായ എന്‍വിഡിയ. വാള്‍സ്ട്രീറ്റിനെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ അവര്‍ നല്‍കിയ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്്. തങ്ങളുടെ വില്‍പ്പന വന്‍ തോതില്‍ കുതിച്ചു കയറുന്നതായിട്ടാണ് എന്‍വിഡിയ വ്യക്തമാക്കിയിരിക്കുന്നത്. ഇത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്കും വിരമിക്കല്‍ സമ്പാദ്യത്തിനും എല്ലാം തന്നെ വലിയ തോതിലുള്ള ഉത്തേജനമാണ് നല്‍കുന്നത്. ലോകത്തെ ആദ്യ 5 ട്രില്യണ്‍ (5 ലക്ഷം കോടി) ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറി എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ മാറിയിരിക്കയാണ്. എഐ രംഗത്ത് എന്‍വിഡിയയുടെ വളര്‍ച്ചയില്‍ നിക്ഷേപകര്‍ക്കുള്ള അടിയുറച്ച വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നില്‍.

കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഉള്‍പ്പെടെ ഐ.ടി വ്യവസായ മേഖലയിലെ പ്രധാന വസ്തുക്കള്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനിയാണ് എന്‍വിഡിയ. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്താക്ലാര ആസ്ഥാനമായിട്ടാണ് ഈ ബഹുരാഷ്ട്ര കമ്പനി പ്രവര്‍ത്തിക്കുന്നത്. എ.ഐ യുടെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന ചാലക ശക്തിയാണ് ഈ കമ്പനി. സാങ്കേതിക വിപ്ലവം എങ്ങുമെത്തില്ലെന്ന ചില നിക്ഷേപകരുടെ ധാരണകളെ

മാറ്റിമറിക്കുന്നതാണ് കമ്പനിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വലിയ നേട്ടം. കമ്പനി 57 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് നടത്തിയിരിക്കുന്നത്.

നേരത്ത പലരും പ്രവചിച്ചിരുന്നത് 54.9 ബില്യണ്‍ ഡോളര്‍ ആയിരിക്കും കമ്പനിയുടെ വില്‍പ്പന എന്നായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എന്‍വിഡിയയുടെ ലാഭം 31.9 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ധനയാണിത്. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 245 ശതമാനം വര്‍ധനയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഇന്നലെ പുറത്തു വന്ന ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വാള്‍സ്ട്രീറ്റിന് ഒരു വലിയ ആശ്വാസമാണ്. എന്‍വിഡിയയുടെ വരുമാനം ഓഹരി വിപണിയിലെ സൂപ്പര്‍ ബൗളായി മാറിയിരിക്കുന്നു. ഇത് ഓരോ മൂന്ന് മാസത്തിനംു ഇടയിലാണ് സംഭവിക്കുന്നത്.

1993 ലാണ് എന്‍വിഡിയ സ്ഥാപക്കപ്പെട്ടത്. എ.ഐയുടെ മുന്നേറ്റം തന്നെയാണ് ആഗോള വിപണികളിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി അതിനെ മാറ്റിയത്. ഇപ്പോള്‍ സാങ്കേതിക വ്യവസായ മേഖലക്ക് മാത്രമല്ല ഓഹരി വിപണിക്കും ഒരു വലിയ പ്രഛോദനമായി എന്‍വീഡിയ മാറിയിരിക്കുന്നു. അമേരിക്കയിലെ എ.ഐ മേഖലയുടെ വളര്‍ച്ചക്ക് കരുത്ത് പകരുന്ന സാങ്കേതികവിദ്യയുടെ ഏകദേശം 90 ശതമാനവും 5 ട്രില്യണ്‍ ഡോളര്‍ വിലയുള്ള ഈ സ്ഥാപനമാണ് നല്‍കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എന്‍വിഡിയയുടെ വരുമാനം 500 ബില്യണ്‍ ഡോളര്‍ വിലയുള്ള ചിപ്പ് ഓര്‍ഡറുകളില്‍ നിന്നാണ് ഉയര്‍ന്നത്.

ഡാറ്റാ സെന്ററുകള്‍ 51.2 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. കമ്പനിയുടെ നിക്ഷേപകരും പൊതുവേ സംതൃപ്തരാണ്. മിക്ക അമേരിക്കക്കാരും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും അവരുടെ വിരമിക്കല്‍ സമ്പാദ്യം യുഎസ് ഓഹരി വിപണിയുമായിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതിനാല്‍ ഈ മേഖലയിലെ ഏത് മാന്ദ്യവും അവരെ നേരിട്ട് ബാധിക്കുന്നു.

ഈ മാസം മെറ്റ പോലുള്ള ടെക് ഭീമന്മാരുടെ ഓഹരിയില്‍ 19 ശതമാനവും ഒറാക്കിളിന് 20 ശതമാനവും ഇടിവ് ഉണ്ടായിരുന്നു. അതിനിടയില്‍ എന്‍വിഡിയയുടെ വരുമാനം നിക്ഷേപകരെ ശുഭാപ്തിവിശ്വാസത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News