- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400 അടി നീളമുള്ള പാത്ത് ഫെൻഡർ ഒന്നിന് പറക്കാൻ അനുമതി; 200 ടൺ വരെ കാർഗൊ വഹിക്കാവുന്ന എയർ ഷിപ്പിന്റെ കപ്പാസിറ്റി ബോയിങ് 737 ന്റെ പത്ത് മടങ്ങ്; ടെയ്ക്ക് ഓഫിനും ലാൻഡിംഗിനും വേണ്ടത് വളരെ ചെറിയ റൺവേ സൗകര്യങ്ങൾ; ഗൂഗിൾ സഹസ്ഥാപകൻ വീണ്ടും ഹീറോ
ഗൂഗിൾ സഹസ്ഥാപകനായ സെർജി ബ്രിൻ ഇപ്പോൾ മറ്റൊരു നേട്ടത്തിനു കൂടി ഉടമയാവുകയാണ്. ബ്രിന്ന്ന്റെ കമ്പനി, 400 അടി നീളമുള്ള, വായുവിനേക്കാൾ ഭാരം കുറഞ്ഞ ഒരു വ്യാമയാനം നിർമ്മിച്ചിരിക്കുകയാണ്. പാത്ത് ഫൈൻഡർ 1 എന്ന് പേരിട്ട ഇതിന് അടുത്തകാലത്ത് പറക്കുന്നതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇത് ആകാശത്തേക്ക് പറന്നുയർന്നാൽ, 1937-ലെ ഹിൻഡൻബെർഗ് ദുരന്തത്തിന് ശേഷം ആകാശത്ത് പറക്കുന്ന ഏറ്റവും വലിയ വ്യോമയാനമായി ഇത് മാറും.
1937-ൽ രണ്ടാമത്തെ പറക്കലിൽ അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ പറന്നെത്തിയ ഹിൻഡെൻബർഗ്, ന്യുജഴ്സി ലേക്ഹസ്റ്റിൽ കത്തിയമരുകയായിരുന്നു. 96 യാത്രക്കാരിൽ 35 പേരും ഒരു ഗ്രൗണ്ട് സ്റ്റാഫും ഈ അപകടത്തിൽ മരണമടഞ്ഞു. ഇതോടെ ഹിൻഡെൻബർഗ് ഉൾപ്പെടുന്ന സെപ്പെലിൻ എന്ന വ്യോമയാനങ്ങൾ ഏതാണ്ട് പാടെ ഉപയോഗശൂന്യമാവുകയായിരുന്നു. മാത്രമല്ല, ഹൈഡ്രജൻ അടിസ്ഥിത വാഹനങ്ങളോടുള്ള അകാരണമായ ഭയത്തിനും ഇത് ഇടയാക്കി. ഹിൻഡെൻബർഗ്‌സിൻഡ്രോം എന്ന് അറിയപ്പെടുന്ന ഈ ഭയം ഇപ്പോഴും പലരിലും നിലനിൽക്കുന്നുണ്ട്.
ഈ ഭയം ഒഴിവാക്കുവാനായി പാത്ത്ഫൈൻഡർ 1 ൽ തീപിടിക്കാത്ത ഹീലിയം ആയിരിക്കും ഇന്ധനമായി ഉപയോഗിക്കുക. സ്ഫോടന സാധ്യതയുള്ള ഹൈഡ്രജനെ പാടെ ഒഴിവാക്കിയിരിക്കുകയാണ്. ഈ അടുത്ത തലമുറ വ്യോമയാനത്തിൽ 12 ഇലക്ട്രിക് മോട്ടോറുകളും നാല് റഡാറുകളുമാണുള്ളത്. കാർബൺ നാരുകളും ടൈറ്റാനിയവും ഉപയോഗിച്ചാണ് ഇതിന്റെ ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസത്തെ പരീക്ഷണ പറക്കലിൽ യു എസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ പാത്ത്ഫൈൻഡർ 1 ന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ഐ ഇ ഇ ഇ സ്പെക്ട്രം റിപ്പോർട്ട് ചെയ്യുന്നു. 1500 അടി ഉയരത്തിൽ വരെ പറക്കുവാനാണ് ഇതിന് അനുമതി ലഭിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സാൻ ഫ്രാൻസിസ്‌കോ ഉൾക്കടലിന്റെ ദക്ഷിണ ഭാഗത്തുകൂടി പറക്കുവാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
അതുവഴി, സാൻ ജോസിലേയും സാൻ ഫ്രാൻസിസ്‌കോയിലേയും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതും അവിടെ നിന്നും പോകുന്നതുമായ വിമാനങ്ങൾക്ക് ഇത് തടസ്സമുണ്ടാക്കില്ല.
മറുനാടന് മലയാളി ബ്യൂറോ