ലണ്ടൻ: കോടീശ്വരന്മാരുടെ എണ്ണത്തിൽ മറ്റു രാജ്യങ്ങളെയെല്ലാം പിന്നിലാക്കി അമേരിക്ക കുതിക്കുകയാണ്. ലോകത്തിലെ മൊത്തം കോടീശ്വരന്മാരിൽ 40 ശതമാനത്തോളം പേർഅമേരിക്കയിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ധനികരുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നാലെ ചൈനയും ഫ്രാൻസും ഉണ്ട്. 22.7 ദശലക്ഷം കോടീശ്വരന്മാരാണ് അമേരിക്കയിലുള്ളത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 6.2 ദശലക്ഷം കോടീശ്വരന്മാരും മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസിൽ 2.8 ദശലക്ഷം കോടീശ്വരന്മാരുമുണ്ട്. വിഷ്വൽ കാപിറ്റലിസ്റ്റ് ആയ യു ബി എസ് , ക്രെഡിറ്റ് സ്യുസ് എന്നിവരാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.

ലോക ജനസംഖ്യയുടെ ഏതാണ്ട് 4 ശതമാനം മാത്രമാണ് അമേരിക്കയിലുള്ളത്. എന്നാൽ ലോകത്തിലെ കോടീശ്വരന്മാരി ൽ 40 ശതമാനം പേർ അമേരിക്കയിലാണെന്നത് ആഗോള സാമ്പത്തിക വിതരണ ക്രമം എപ്രകാരമെന്നത് എടുത്തു കാണിക്കുന്നു. ശതകോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തിൽ തൊട്ടു പുറകിലുള്ള എട്ട് രാജ്യങ്ങളിലുള്ള മൊത്തം കോടീശ്വരന്മാരുടെ എണ്ണത്തേക്കാൾ കൂടുതലാണ് അമേരിക്കയിലുള്ള കോടീശ്വരന്മാരുടെ എണ്ണം.

കോടീശ്വരന്മാരി 87 ശതമാനത്തോളം പേർ 1 മില്യനും 5 മില്യനും ഇടയിൽ വരുമാനമുള്ളവരാന്. 10 മില്യൻ ഡോളരിൽ അധികമുള്ള അതിസമ്പന്നരുടെ എണ്ണം വെറും 4.6 ശതമാനം മാത്രമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും വിഭിന്നമായി അമേരിക്ക തന്നെയാണ് കോടീശ്വരന്മാരുടെ ഹോട്ട്സ്പോട്ട്. വൈവിധ്യമാർന്ന മേഖലകളിൽ നിന്നും ഈ സാമ്പത്തിക നാഴികക്കല്ല് മറികടക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. 2023- ൽ അമേരിക്കയിൽ 22 മില്യൻ കോടീശ്വരന്മാർ മാത്രമാണ് ഉണ്ടായിരുന്നത്.

അമേരിക്കയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി എലൻ മസ്‌ക് തന്നെ തുടരുകയാണ്. 251 ബില്യൻ ഡോളറിന്റെ ആസ്തിയാണ് മസ്‌കിനുള്ളത്. ജെഫ് ബെസോസിന് 90 ബില്യൻ ഡോളർ ആസ്തിയുണ്ട്. മറ്റ് പ്രമുഖ ശതകോടീശ്വരന്മാരി ലാരി എലിസൺ, വാറൻ ബുഫെ, ബിൽ ഗെയ്റ്റ്സ്, മാർക്ക് സക്കർബെർഗ് എന്നിവർ ഉൾപ്പെടുന്നു. എന്നാൽ, മദ്ധ്യവർത്തി സമൂഹത്തിലേത് പോലെ പണപ്പെരുപ്പം, അമേരിക്കൻ ശതകോടീശ്വരന്മാരുടെ വാങ്ങൾ ശേഷിയേയും പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, ഏറ്റവും കൗതുകകരമായ കാര്യം, കോടീശ്വരന്മാരിൽ ചെറിയൊരു ശതമാനം മാത്രമെ തങ്ങൾ ധനികരാണെന്ന് വിചാരിക്കുന്നുള്ളു എന്നതാണ്. ഏറ്റവും ചുരുങ്ങിയത് 1 മില്യൻ ഡോളറെങ്കിലും നിക്ഷേപങ്ങൾ നടത്താൻ കെൽപുള്ള അമേരിക്കക്കാരിൽ 8 ശതമാനം പേർ മാത്രമാണ് തങ്ങൾ ധനികരാണെന്ന് കരുതുന്നത് എന്ന് ഒരു സർവേഫലം പറയുന്നു. 31 ശതമാനം പേർ തങ്ങൾ മിഡിൽ ക്ലാസ്സ് ആണെന്ന് പറയുമ്പൊൾ 60 ശതമാനത്തോളം പേർ സ്വയം പരാമർശിക്കുന്നത് അപ്പർ മിഡിൽ ക്ലാസ്സ് എന്നാണ്.