തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 78.69 ശതമാനമാണ് വിജയമാണ് ഉണ്ടായത്. 2024 സ്‌കൂളിൽ നിന്ന് കേന്ദ്രങ്ങളിൽ 3,74755 പേർ പരീക്ഷയെഴുതി. ഇതിൽ 2,94888 പേർ പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം. മുൻ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഇത്തവണ 4.26 ശതമാനത്തിന്റെ കുറവുണ്ട്.

സയൻസ് ഗ്രൂപ്പിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 1,60696 പേരാണ്. വിജയശതമാനം 84.84, ഹ്യുമാനിറ്റിസിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 51144 പേരാണ്. വിജയശതമാനം 67.09 കോമേഴ്സ് ഗ്രൂപ്പ് ഉപരിപഠനത്തിന് യോഗ്യത നേടിയത് 83048, വിജയശതമാനം 76.11 ആണ്. എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയവർ 39242 പേരാണ്. കഴിഞ്ഞ വർഷം ഇത് 33815 ആയിരുന്നു. 5427 പേരുടെ വർധനയുണ്ട്.

തിരുവനന്തപുരം പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ എപ്ലസ്. 105 പേർ ഫുൾ മാർക്ക് നേടി.

63 സ്‌കൂളുകൾ സമ്പൂർണ്ണ വിജയം നേടി ഇതിൽ 7 സർക്കാർ സ്‌കുളുകളുമുണ്ട്.ജൂൺ 12 മുതൽ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. വൈകിട്ട് 4 മണി മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാം

പരീക്ഷാ ഫലങ്ങൾ വൈകിട്ടു നാലു മുതൽ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.പിആർഡി ലൈവ് ആപ്പിന്റെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.