- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലുരു കെഎംസി ആശുപത്രിയിൽ സങ്കീർണ ഇടുപ്പു ശസ്ത്രക്രിയ വിജയം
മംഗലുരു: കോവിഡ് പ്രതിസന്ധിക്കിടെ മംഗലുരു കെഎംസി ഹോസ്പിറ്റലിൽ സങ്കീർണമായ ഇടുപ്പു മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. നാടക നടൻ മഞ്ജുനാഥ് ആണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഒരു വീഴ്ചയിൽ പരിക്കേറ്റതിനെ തുടർന്ന് നേരത്തെ ഇടുപ്പു ശസ്ത്രക്രിയയ്ക്കു വിധേയനായ മഞ്ജുനാഥിന് മാസങ്ങൾ പിന്നിട്ടിട്ടും പൂർണമായും സുഖപ്പെട്ടിരുന്നില്ല. അണുബാധ കൂടി ഉണ്ടായതോടെ ആരോഗ്യനില വഷളായി വന്നതോടെയാണ് കെഎംസി ഹോസ്പിറ്റലിലെത്തിയത്. ഇവിടെ വിവിധ സ്പെഷ്യലിസ്റ്റുകളുടെ സഹായത്തോടെ ഡോ. യോഗീഷ് ഡി കാമത്ത് ആണ് ഇടുപ്പു മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.
Next Story