- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; സെപ്റ്റംബർ 15 വരെ തുടരുന്ന നിയന്ത്രണത്തിൽ കർശന പരിശോധന
ദോഹ: ഖത്തറിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ. താപനില ഉയർന്നതോടെയാണ് തുറസ്സായ സഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തിൽ നിയന്ത്രണം പ്രഖ്യാപിച്ചത്.
ജൂൺ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. സെപ്റ്റംബർ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികൾക്ക് നൽകിയ നിർദ്ദേശം.
ഇതുമായി ബന്ധപ്പെട്ട് ലേബർ ഇൻസ്‌പെക്ഷൻ വിഭാഗം ജോലിസ്ഥലങ്ങളിൽ വാർഷിക ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്.
Next Story