അടൂര്‍ പഴകുളം ഭവദാസന്‍ മുക്കില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് പോസ്റ്റും മതിലും ഇടിച്ചു തകര്‍ത്തു; 26 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

നിയന്ത്രണം വിട്ട സ്വകാര്യബസ് പോസ്റ്റും മതിലും ഇടിച്ചു തകര്‍ത്തു

Update: 2024-10-30 15:18 GMT

അടൂര്‍: കെ.പി റോഡില്‍ പഴകുളം പടിഞ്ഞാറ് ഭവദാസന്‍മുക്കില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകര്‍ത്തുണ്ടായ അപകടത്തില്‍ 26 പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. വൈകിട്ട് 4.45 നാണ് അപകടം.

അടൂരില്‍ നിന്നും കായംകുളത്തിന് പോയ ഹരിശ്രീ ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ പോലീസും എത്തി. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേട്ടുംപുറം മലയുടെ കിഴക്കേ ചരുവില്‍ മനോജ് (40), ബസ് യാത്രക്കാരായ അടൂര്‍ ഹോളി എഞ്ചല്‍സ് വിദ്യാര്‍ത്ഥി ആദിക്കാട്ട്കുളങ്ങര ഫൈസിയില്‍ ഹാഫിസ് (8), ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥി പടനിലം കരിപ്പാലില്‍ കിഴക്കേതില്‍ പുത്തന്‍ വീട്ടില്‍സുധീപ് (20), പത്തനാപുരം പുന്നല ഇഞ്ചകുഴി വടക്കേക്കരയില്‍ മണിയമ്മ (54), മകള്‍ വിഷ്ണുദീപ (35), പള്ളിക്കല്‍ ശ്രീഭവനം ശ്രീകണ്ഠന്‍ (35), കായംകുളം അറപ്പുര കിഴക്കേതില്‍ അദ്വൈത് (17), മാവേലിക്കര കുഴിപ്പറമ്പില്‍ പടീറ്റേതില്‍ ഇനൂഷ് (17), നൂറനാട് കാട്ടൂത്തറവിളയില്‍ രമ്യ (38), അഷ്ടപതിയില്‍ അഷ്ടമി (17), തെങ്ങുവിളയില്‍ കൃഷ്ണ(17), ചാരുംമൂട് കരൂര്‍ കിഴക്കേതില്‍ അക്ഷിത (18), ആനയടി രാഗലയം രാഗേന്ദു (19), കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി കുറ്റിത്തെരുവ് മോഹന്‍സ് കോട്ടേജില്‍ ദേവിക (17), ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി പഴകുളം പൂവണ്ണംതടത്തി ല്‍ സൈനു ഫാത്തിമ (17), കുടശ്ശനാട് നടുവിലേത്ത് സോന സജു (17), ആനയടി ഇന്ദിരാലയം ഗായത്രി (17), ആദിക്കാട്ട് കുളങ്ങര കാവുവിളയില്‍ ഫൗസിയ (32) ആദിക്കാട്ട് കുളങ്ങര മലീഹ മന്‍സിലില്‍ മലീഹ ബഷീര്‍ (17), ചാരുംമൂട് കല്ലുവിളാകത്ത് ഫേബ (43), കായംകുളം പെരിങ്ങാല കുറ്റിയില്‍ രാജീവ് ഭവനില്‍ അശ്വിന്‍ (16) എന്നിവരെ അടൂര്‍ ജനറലാശുപത്രിയിലും ഡ്രൈവര്‍ കറ്റാനം സ്വദേശി ഷിജു, കണ്ടക്ടര്‍ ശ്രീകണ്ഠന്‍, ആദിക്കാട് കുളങ്ങര മീനത്തേതില്‍ ഐ ഷ നിസാം, പന്തളം കടയ്ക്കാട് ശങ്കരത്തില്‍ റംലത്ത് ബീവി(53), ആലപ്പുഴ കോമല്ലൂര്‍ വടക്കടത്തു കിഴക്കേതില്‍ എസ്.സബീന (18) എന്നിവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



ഗുരുതരമായി പരിക്കേറ്റ മനോജിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹര്‍ഷകുമാര്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഡി.സജി എന്നിവര്‍ പരുക്കേറ്റവരെ ജനറലാശുപത്രിയില്‍ സന്ദര്‍ശിച്ചു.


Tags:    

Similar News