പണത്തിനുവേണ്ടി തട്ടികൊണ്ടുപോയി തടവില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കും; കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതി; കാപ്പ ചുമത്തി അറസ്റ്റിലായ തഫ്സീറിന്റെ കേസുകള്‍ കേട്ടാല്‍ ഞെട്ടും

കാപ്പ ചുമത്തി അറസ്റ്റിലായ തഫ്സീറിന്റെ കേസുകള്‍ കേട്ടാല്‍ ഞെട്ടും

Update: 2024-10-13 14:13 GMT

മലപ്പുറം: പണത്തിനുവേണ്ടി തട്ടികൊണ്ടുപോയി തടവില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കും. കൊലപാതക ശ്രമം, കവര്‍ച്ച, മാരകായുധങ്ങള്‍ കൈവശം വെക്കുല്‍ തുടങ്ങിയ കേസുകളിലെല്ലാം പ്രതിയായ തഫ്സീറിന്റെ കേസുകള്‍ കേട്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ താനൂര്‍ കാട്ടിലങ്ങാടി സ്വദേശി കളത്തിങ്ങല്‍ വീട്ടില്‍ തഫ്സീറിനെയാണ് (29), കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ ആണ് ഉത്തരവിറക്കിയത്. താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം സബ് ഇന്‍സ്പെക്ടര്‍ സുജിത് എന്‍ ആര്‍, സുഗീഷ് കുമാര്‍ എ .എസ് . ഐ. സലേഷ് , സി.പി .ഒ മാരായ രാജേഷ്, പ്രബീഷ്, സുരേഷ് ,എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടി കൂടിയത്.

പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്ത് വെച്ച് ക്വട്ടേഷന്‍ സംഘം സ്വര്‍ണ്ണം തട്ടി എടുക്കാന്‍ വേണ്ടി യുവാവിനെ തോക്കും വാളും മറ്റ് മാരയുധങ്ങളും ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രധാന സൂത്രധാരനായ തഫ്സീര്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. കാപ്പ 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. 6 മാസത്തേക്കാണ് തടവ്.

ജില്ലയില്‍ ഈ വര്‍ഷം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള 27 പേരെ കാപ്പ നിയമപ്രകാരം തടവിലാക്കുകയും, 60 പേര്‍ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയും സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയും ഉള്ള നടപടികള്‍ സ്വീകരിച്ചതായും മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags:    

Similar News