കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ രണ്ട് ഭീകരരെ വളഞ്ഞതായി സൈന്യം; തിരച്ചിൽ തുടരുന്നു

Update: 2024-09-28 03:48 GMT


ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരങ്ങൾ. കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യാനം ഉണ്ടെന്ന രഹസ്യ വിവരത്തിനൊടുവിലാണ് സൈന്യം തിരച്ചിൽ തുടങ്ങിയത്.

അഡിഗാമിൽ നടന്ന വീടുതോറുമുള്ള തിരച്ചിലിനിടെ സൈന്യത്തിന് നേരെ പെടുന്നനെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യവും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇപ്പോഴും മേഖലയിൽ സേനയുടെ ഓപ്പറേഷൻ തുടരുകയാണ്.

ഇതുപോലെ സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായിരിന്നു. സെപ്റ്റംബർ 14ന് ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.

കിഷ്ത്വാറിൽ ഡ്യൂട്ടിക്കിടെ ആയിരിന്നു വെടിവെയ്പ്പ് ഉണ്ടായത്. ആ ഓപ്പറേഷനിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സെപ്റ്റംബർ 11ന് ഉധംപൂർ ജില്ലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.

ഇതിനിടെ, ജമ്മു കാശ്മീരിലെ അവന്തിപോരയിൽ പോലീസ് ഭീകരരുമായി ബന്ധമുള്ള ആറ് പേരെ പിടികൂടുകയും ഇവരുടെ പക്കൽ നിന്ന് ഐഇഡികൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു.

ഇതിനിടെ ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജമ്മു കശ്മീരിൽ ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

Tags:    

Similar News