ട്രക്കുകൾ കൊടും മഞ്ഞിൽ തെന്നി മാറുന്നു; നീണ്ട ഗതാഗത കുരുക്ക്; റോഡിൽ മുഴുവൻ മഞ്ഞുപാളികൾ; സഞ്ചാരികൾക്ക് ജാഗ്രത നിർദ്ദേശം; കനത്ത മഞ്ഞുവീഴ്ചയിൽ മണാലിയിൽ ആശങ്ക
ഷിംല: മണാലിയിൽ അതിശൈത്യമെന്ന് റിപ്പോർട്ടുകൾ. മഞ്ഞുവീഴ്ച തുടങ്ങിയതോടെ മണാലിയില്‍ കടുത്ത ഗതാഗതം തടസപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ തണുത്തുറഞ്ഞ റോഡില്‍ തെന്നി കൊക്കയിലേക്ക് മറിയുന്ന ട്രക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ട്രക്ക് ഡ്രൈവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. മഞ്ഞുമൂടിയ റോഡില്‍ പിന്നിലേക്ക് തെന്നിമാറുന്ന ട്രക്ക് സൊലാങ് വാലിയിലേക്കാണ് മറിഞ്ഞു വീണത്.
വിന്റര്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള മണാലിയില്‍ യാത്രക്കാരുടെ തിരക്കു മൂലം ഗതാഗതം തടസ്സപ്പെട്ടു. മണാലിയിലെ സൊലാങ് വാലിയെയും അടല്‍ ടണലിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിപോവുകയായിരുന്നു.
വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു. മണാലിയിലും സൊലാങ് വാലിയിലും വരരുതെന്ന സന്ദേശവുമായി ച്‌ളക്കി ത്യാഗി എന്നയാള്‍ ശനിയാഴ്ച വീഡിയോ പങ്കുവെച്ചിരുന്നു. അതേസമയം, വിനോദ സഞ്ചാരികൾക്ക് ജാഗ്രത നിർദ്ദേശം അധികൃതർ നൽകിയിരിക്കുകയാണ്.