'എന്‍ഡിഎയുടെ ഐക്യമാണ് ബിഹാറിലെ വിജയം': തിരഞ്ഞെടുപ്പ് വിജയത്തില്‍ വോട്ടര്‍മാര്‍ക്കും സഖ്യകക്ഷികള്‍ക്കും നന്ദി പറഞ്ഞഅ നിതീഷ് കുമാര്‍

Update: 2025-11-14 15:45 GMT

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ജയത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്കും സഖ്യകക്ഷികള്‍ക്കും നന്ദി അറിയിച്ച് നിതീഷ് കുമാര്‍. വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം വോട്ടര്‍മാര്‍ക്കും സഖ്യകക്ഷികള്‍ക്കും നന്ദി പറഞ്ഞു.

'2025 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി സര്‍ക്കാരില്‍ വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആദരണീയ വോട്ടര്‍മാരെയും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.

ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം പൂര്‍ണ്ണമായ ഐക്യം നിലനിര്‍ത്തി മികച്ച ഭൂരിപക്ഷം നേടിയിരിക്കുന്നു. ഈ ഉജ്ജ്വല വിജയത്തിന് എന്‍ഡിഎ സഖ്യകക്ഷികളായ ശ്രീ ചിരാഗ് പാസ്വാന്‍, ശ്രീ ജിതന്‍ റാം മാഞ്ചി, ശ്രീ ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു.നിങ്ങളുടെ പിന്തുണയോടെ, ബിഹാര്‍ കൂടുതല്‍ പുരോഗതി കൈവരിക്കുകയും രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറുകയും ചെയ്യും.- അദ്ദേഹം എക്‌സില്‍ കുറിച്ചു.

നവംബര്‍ 6 നും നവംബര്‍ 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ 65.09 ശതമാനവും രണ്ടാം ഘട്ടത്തില്‍ 68.76 ശതമാനവും പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Similar News