മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയുടെ വീട് ആക്രമിച്ച് ഒരു സംഘം യുവാക്കൾ: വാഹനങ്ങൾ തല്ലി തകർത്തു; മൂന്നുപേർക്കെതിരെ കേസ്; വീഡിയോ വൈറൽ

Update: 2026-01-14 07:38 GMT

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു യുവതിയുടെ വീടിന് നേർക്ക് ഒരു കൂട്ടം യുവാക്കളുടെ ആക്രമണം. ജനുവരി ഏഴാം തീയതി രാത്രി നടന്ന ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകളും പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർക്കപ്പെട്ടു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ബെൽഗാം പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

വൈറലായ വീഡിയോയിൽ, ഒരു കൂട്ടം യുവാക്കൾ വീടിന് നേർക്ക് കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതും ജനൽ ചില്ലുകൾ തകർക്കുന്നതും വ്യക്തമാണ്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലിത്തകർക്കുന്നതും സംഘത്തിലെ ഒരാൾ മറ്റ് അക്രമികളെ വിളിച്ചുകൊണ്ടുപോകുന്നതുമടക്കമുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് വീട്ടുകാർ വീടിനകത്തുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

ആക്രമണത്തിനിടെ സംഘം പ്രദേശത്തെ മറ്റ് നിരവധി വാഹനങ്ങളും തകർക്കുകയും അവിടുത്തെ താമസക്കാരോട് പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പരാതിയെ തുടർന്ന് ബെൽഗാം പോലീസ് ഭാരതീയ ന്യായ സംഹിത വകുപ്പ് പ്രകാരം ഹർഷിദ് ജാട്ട്, ദീപാംശു ജാട്ട്, ശുദാംശു ജാട്ട് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അക്രമത്തിൻ്റെ യഥാർത്ഥ കാരണം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News