മണിപ്പൂരില്‍ ഭീകര സംഘടനയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനിടെ യുവതി അറസ്റ്റില്‍; നാടന്‍ റോക്കറ്റും 60കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെത്തി
മണിപ്പൂരില്‍ ഭീകര സംഘടനയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനിടെ യുവതി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-15 10:39 GMT
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നിരോധിക്കപ്പെട്ട സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനിടെ യുവതി അറസ്റ്റില്‍. ഖംഗെംബം ഔന ദേവി (ഇബെയ്മ - 43) എന്ന സ്ത്രീയാണ് പിടിയിലായത്. സാവോംബംഗ് ഫോറസ്റ്റ് ഗേറ്റ് മേഖലയില്‍ വെച്ചാണ് അറസ്റ്റ്.
ചുരാചന്ദ്പൂര്‍ ജില്ലയിലെ ഹെംഗ്ലെപ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഓള്‍ഡ് നബില്‍ പ്രദേശത്ത് നടത്തിയ മറ്റൊരു പരിശോധനയില്‍ ആയുധശേഖരം കണ്ടെടുത്തു. ഏകദേശം ഏഴ് അടി നീളമുള്ള നാടന്‍ റോക്കറ്റ്, 60കിലോഗ്രാം സ്ഫോടകവസ്തുക്കള്‍,സിംഗിള്‍ ബാരല്‍ റൈഫിള്‍,നാല് മാഗസിനുകള്‍,രണ്ട് മോര്‍ട്ടാറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.