അസമില്‍ കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ടിയര്‍ ഗ്യാസ് പ്രയോഗം; പാര്‍ട്ടി പ്രവര്‍ത്തകന് ദാരുണാന്ത്യം

അസമില്‍ കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ടിയര്‍ ഗ്യാസ് പ്രയോഗം; പാര്‍ട്ടി പ്രവര്‍ത്തകന് ദാരുണാന്ത്യം

Update: 2024-12-18 16:26 GMT

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഉണ്ടായ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മൃദുല്‍ ഇസ്ലാമാണ് മരിച്ചത്. അസമിലെ ഗുവാഹത്തിയില്‍ നടന്ന രാജ് ഭവന്‍ ചലോ മാര്‍ച്ചിനിടയാണ് സംഭവം. ടിയര്‍ ഗ്യാസ് പൊട്ടിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ മൃദുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വെച്ച് വൈകിട്ടോടെയാണ് മൃദുല്‍ മരണമടഞ്ഞത്.

Tags:    

Similar News