മൂന്നു മണിക്കൂറോളം അപാര്‍ട്‌മെന്റിലെ ലിഫ്റ്റിനും ചുവരിനുമിടയില്‍ കുടുങ്ങി; ആറു വയസുകാരനെ രക്ഷപ്പെടുത്തി
ലിഫ്റ്റില്‍ കുടുങ്ങി; ആറു വയസുകാരനെ രക്ഷപ്പെടുത്തി
ഹൈദരാബാദ്: ശാന്തിനഗറില്‍ അപാര്‍ട്‌മെന്റിലെ ലിഫ്റ്റിനും ചുവരിനുമിടയില്‍ കുടുങ്ങിപ്പോയ ആറു വയസുകാരനെ രക്ഷപ്പെടുത്തി. പിതാവിന്റെ സഹോദരിയെ കാണാന്‍ പോയപ്പോഴാണ് കുട്ടി അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. സംഭവം ശ്രദ്ധയില്‍ പെട്ടവര്‍ പെട്ടെന്ന് തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ഡോക്ടര്‍മാരും അപാര്‍ട്‌മെന്റിലേക്ക് എത്തി. അപാര്‍ട്‌മെന്റി?ന്റെ ഏറ്റവും അടിയിലത്തെ നിലക്കും ഒന്നാം നിലക്കും ഇടയിലാണ് കുട്ടി കുടുങ്ങിപ്പോയത്. ലിഫ്റ്റിന്റെ വാതില്‍ പൊളിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്നുമണിക്കൂറോളമാണ് കുട്ടി കുടുങ്ങിക്കിടന്നത്.
കുട്ടിക്ക് ചെറിയ പരിക്കുകളുണ്ട്. രക്ഷപ്പെടുത്തിയ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ലിഫ്റ്റിന്റെയും ചുവരിന്റെയും ഇടയില്‍ വയര്‍ കുടുങ്ങിയതിനാല്‍ ശരീരത്തിനുള്ളില്‍ രക്തസ്രാവമുണ്ടാകുമോ എന്ന് സംശയിക്കുന്നുണ്ട് ഡോക്ടര്‍മാര്‍. തുടര്‍ന്ന് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.