പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ആദില്‍ ഹുസൈനിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി

ആദില്‍ ഹുസൈനിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി

Update: 2025-06-14 14:13 GMT

ശ്രീനഗര്‍: പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് ജീവന്‍ പൊലിഞ്ഞ സയിദ് ആദില്‍ ഹുസൈന്‍ ഷായുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി. ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ആദിലിന്റെ ഭാര്യക്ക് നിയമന ഉത്തരവ് കൈമാറിയത്.

ആദിലിന്റെ ഭാര്യ ഗുല്‍നാസ് അക്തറിന് ഗവര്‍ണര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. അനന്താനാഗിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് അവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ആദിലിന്റെ കുടുംബത്തിന് നേരത്തെ തന്നെ കശ്മീര്‍ ഭരണകൂടം സാമ്പത്തികസഹായം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജോലിയും ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

രക്തസാക്ഷി സയീദ് ആദില്‍ ഹുസൈനിന്റെ കുടുംബാംഗങ്ങളെ കണ്ടു. ആദിലിന്റെ ധീരതയില്‍ രാജ്യത്തിന് മുഴുവന്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ സംരക്ഷിക്കുന്നതിനിടെയാണ് അദ്ദേഹം ജീവന്‍വെടിഞ്ഞത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആദില്‍ ഷാ ഉള്‍പ്പടെ 26 പേരാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. മേഖലയിലെ കുതിരക്കാരനായ ആദില്‍ ഭീകരരില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി തിരികെ വെടിവെക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്.

Similar News