പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് ഡിഎസ്പിയുടെ ഭാര്യയുടെ പിറന്നാള്‍ ആഘോഷം; വിന്‍ഡ്ഷീല്‍ഡില്‍ 33 എന്ന് എഴുതി കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍

പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് ഡിഎസ്പിയുടെ ഭാര്യയുടെ പിറന്നാള്‍ ആഘോഷം

Update: 2025-06-15 05:41 GMT

റായ്പൂര്‍: ഔദ്യോഗിക വാഹത്തിന്റെ ബോണറ്റിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം. ജഞ്ച്ഗിര്‍ - ചമ്പ ജില്ലാ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫര്‍ഹീന്‍ ഖാനാണ് പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഗുരുതര വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.



നീല ബീക്കണ്‍ ലൈറ്റ് ഉള്ള കാറിന്റെ ബോണറ്റിലിരുന്ന് ഇരുന്ന് വിന്‍ഡ്ഷീല്‍ഡില്‍ 33 എന്ന് എഴുതുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിയമപരമായി തെറ്റാണ്.

കാറിന്റെ മുഴുവന്‍ ഡോറുകളും ഡിക്കിയും തുറന്നുവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ചില യുവതികള്‍ ഭാഗികമായി കാറിന്റെ പുറത്തേക്ക് അപകടരകരമായ രീതിയില്‍ നില്‍ക്കുന്നതും ഒരാള്‍ ഡിക്കിയില്‍ ഇരിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

Similar News