സ്വകാര്യ പാഴ്‌സല്‍ ട്രെയിനില്‍ വന്‍ ചെമ്പുകടത്ത്; 108 കോടിയുടെ നികുതി വെട്ടിച്ച സംഘം ജിഎസ്ടി വകുപ്പിന്റെ പിടിയില്‍: ഒരാള്‍ അറസ്റ്റില്‍
സ്വകാര്യ പാഴ്‌സല്‍ ട്രെയിനില്‍ വന്‍ ചെമ്പുകടത്ത്
ചെന്നൈ: സ്വകാര്യ പാഴ്‌സല്‍ ട്രെയിന്‍ വഴി ചെമ്പു കള്ളക്കടത്തു നടത്തിയ സംഘം ജിഎസ്ടി ഇന്റലിജന്‍സിന്റെ വലയിലായി. 108 കോടിയുടെ നികുതി വെട്ടിച്ച സംഘമാണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ വലയിലായത്. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. സ്വകാര്യവ്യക്തി റെയില്‍വേയില്‍ നിന്നു പാട്ടത്തിനെടുത്തു സര്‍വീസിനുപയോഗിക്കുന്ന പാഴ്‌സല്‍ ട്രെയിനുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്.
ചെന്നൈ റോയപ്പേട്ടയില്‍ നിന്നു ഡല്‍ഹിയിലേക്കു സെപ്റ്റംബര്‍ 18നു പോയ ട്രെയിനില്‍ (00653) നികുതി വെട്ടിച്ച് പഴയ ലോഹവസ്തുക്കള്‍ കടത്തിയെന്ന വിവരമാണു നിര്‍ണായകമായത്. തുടര്‍ന്ന്, 10 കോടിയിലേറെ രൂപ വിലയുള്ള 168 മെട്രിക് ടണ്‍ ലോഹം (പലയിനം) പിടിച്ചെടുക്കുകയും വന്‍ നികുതിവെട്ടിപ്പ് സ്ഥിരീകരിക്കുകയും ചെയ്തു.
സ്വകാര്യവ്യക്തി പാട്ടത്തിനെടുക്കുന്ന പാഴ്‌സല്‍ ട്രെയിനുകള്‍ വഴി കടത്തുന്ന വസ്തുക്കളുടെ ഭാരം മാത്രമാണു റെയില്‍വേ പരിശോധിച്ചിരുന്നത്. ഇതാണ് വന്‍ തട്ടിപ്പിന് മറയായത്. ത്തരം പാഴ്‌സല്‍ കടത്തലുകളില്‍ സ്ടി രേഖകളോ ഇവേ ബില്ലുകളോ ഉറപ്പാക്കിയില്ല. ഈ പഴുതു മുതലെടുത്തായിരുന്നു തട്ടിപ്പ്. നികുതി വെട്ടിക്കാന്‍ ചെന്നൈയിലെ വിവിധ സംഘങ്ങള്‍ വന്‍തോതില്‍ ലോഹവസ്തുക്കള്‍ ട്രെയിന്‍ വഴി അയച്ചു. ഇതില്‍ 70 ശതമാനവും ചെമ്പാണ്. റെയില്‍വേയില്‍നിന്നു പാട്ടത്തിനു ട്രെയിന്‍ എടുത്തവര്‍ ചട്ടം ലംഘിച്ച് ഇതു മറിച്ചു പാട്ടത്തിനു നല്‍കിയതായും സ്ഥിരീകരിച്ചു.