ബംഗ്ലാദേശില്‍ നിന്ന് കുടിയേറ്റക്കാരെ എത്തിച്ച് അനാശാസ്യം; റാക്കറ്റിലെ മുഖ്യ കണ്ണി ഒഡീഷയില്‍ പിടിയില്‍

Update: 2025-11-23 12:45 GMT

ഭുവനേശ്വര്‍: ബംഗ്ലാദേശില്‍ നിന്ന് കുടിയേറ്റക്കാരെ എത്തിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റാക്കറ്റ് ഒഡീഷയില്‍ പിടിയില്‍. ബംഗ്ലാദേശില്‍ നിന്ന് ആളുകളെ കടത്തി അവരെ അനാശാസ്യപ്രവൃത്തികള്‍ക്കുപയോഗിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണിയായ സീക്കോ എന്നറിയപ്പെടുന്ന സിക്കന്തര്‍ അലാമിനെയാണ് പിടികൂടിയത്. ഇയാളുടെ സഹോദരനും ഒപ്പം പിടിയിലായി.

ബെഹറാംപൂരിലെ ഒരു കോളനിയില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിനൊടുവിലാണ് പ്രതി പടിയിലാകുന്നത്. ഇയാള്‍ പലയിടത്തായി ത?ന്റെ താവളം മാറ്റിയാണ് തങ്ങുന്നത്. ഇയാളുടെ പക്കല്‍ നിന്ന് പാസ്‌പോര്‍ട്ടുകളും മറ്റ് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇയാള്‍ മറ്റു ചില സംഘാംഗങ്ങളോടൊപ്പം ?ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ കടത്തി താമസിക്കാന്‍ ഇടം നല്‍കിയാണ് അനാശാസ്യത്തിനുപയോഗിക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സ്ത്രീകളെയും ഇയാള്‍ ഇത്തരത്തില്‍ പാര്‍പ്പിച്ചിരുന്നു.

ഇയാള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ച പത്ത് മുറികളുള്ള കെടിടം പൊലീസ് തകര്‍ത്തു. ഒപ്പം ബംഗ്ലാദേശികള്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളും പൊലീസ് പൊളിച്ചു.

ഒഡീഷയിലേക്ക് ബംഗ്ലാദേശികള്‍ കടന്നുവന്ന റൂട്ട് പൊലീസ് പരിശോധിക്കുകയാണ്. നവംബര്‍ 16 ന് നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് വാളുകളും നാടന്‍ തോക്കുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

അനധികൃതമായ സംസ്ഥാനങ്ങളില്‍ കടന്നുകൂടിയിട്ടുള്ളവരുടെ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഒഡിഷയില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

Similar News