'അതെന്താ ഇവിടെ കേക്ക് കൊണ്ടുവന്നാൽ..!'; വൈകിട്ട് പബ്ബിൽ ഉല്ലസിക്കാനെത്തിയവർ ആ കാഴ്ച കണ്ട് സ്തംഭിച്ചു; ജീവനക്കാരോട് അടക്കം മോശമായി പെരുമാറുന്ന നടി; ഒന്ന് സമാധാനിപ്പിക്കാൻ നോക്കിയിട്ടും നോ രക്ഷ; മേശയിൽ വച്ചിരുന്ന പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു; കാണുന്നവരെയെല്ലാം ചീത്തവിളിച്ചും ധൈര്യം; ഒടുവിൽ പോലീസെത്തിയപ്പോൾ അറിഞ്ഞത്!

Update: 2025-06-12 12:03 GMT

ഹൈദരാബാദ്: വൈകിട്ട് പബ്ബിൽ ഉല്ലസിക്കാനെത്തിയവർ ആ കാഴ്ച കണ്ട് ഒന്ന് സ്തംഭിച്ചു. തങ്ങളുടെ പ്രിയ താരത്തിന്റെ മറ്റൊരു മുഖം കണ്ട് എല്ലാവരും ഞെട്ടി. ജീവനക്കാരോട് അടക്കം മോശമായി പെരുമാറി. ഒന്ന് സമാധാനിപ്പിക്കാൻ നോക്കിയിട്ടും ഒന്നും നടന്നില്ല. മേശയിൽ വച്ചിരുന്ന പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിക്കുകയും. കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഒടുവിൽ സ്ഥലത്ത് പോലീസെത്തിയപ്പോൾ ആണ് സത്യാവസ്ഥ പുറത്തുവരുന്നത്.

തെലുങ്ക് നടി കൽപിക ഗണേഷിനെതിരെയാണ് ഗച്ചിബൗളി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രിസം പബ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് പിന്നാലെയാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് പിറന്നാൾ 'കേക്ക്' പുറത്തു നിന്ന് കൊണ്ടുവരാൻ അനുമതി നിഷേധിച്ചതിനാണ് നടി ഹോട്ടൽ ജീവനക്കാരോട് മോശമായി പെരുമാറിയത്. മെയ് 29 നാണ് സംഭവം നടന്നത്.

പബ് മാനേജ്‌മെന്റിന്റെ പരാതിയിൽ, കൽപിക പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചുവെന്നും ഹോട്ടൽ വസ്തുവകകൾ നശിപ്പിച്ചുവെന്നും പറയുന്നുണ്ട്. ജീവനക്കാരെ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. പോലീസിന്റെ സാന്നിധ്യത്തിൽ പോലും നടി ജീവനക്കാരോട് ബഹളം വച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. ഹോട്ടൽ ജീവനക്കാരുമായി കൽപിക നടത്തുന്ന വാഗ്വാദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സെക്ഷൻ 324(4), 352, 351(2) എന്നിവ പ്രകാരം കോടതി അനുമതിയോടെയാണ് പോലീസ് കൽപികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, 2009-ൽ 'പ്രയാണം' എന്ന ചിത്രത്തിലൂടെയാണ് കൽപിക ഗണേഷ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ഓറഞ്ച്', 'ജുലായി', 'സീതമ്മ വക്കിത്‌ലോ ശ്രീരിമല്ലെ ചീതു, 'പാടി പടി ലെച്ചെ മനസു', 'ഹിറ്റ്: ദി ഫസ്റ്റ് കേസ്', 'യശോദ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ 'അഥർവ' എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സിനിമകൾക്ക് പുറമെ 'എക്കാടിക്കി ഈ പരുഗു', 'ലോസർ' എന്നീ രണ്ട് സീ5 വെബ് സീരീസുകളിലും കൽപിക ഗണേഷ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News