മകന് കളിക്കാന്‍ പോയ നേരത്ത് വീട്ടിലെത്തി; പെട്രോളും വടിവാളുമായി എത്തി വീടിന്റെ വാതില്ക്കലിട്ട് ദേഹമാസകലം വെട്ടി; അരുംകൊല ചെയ്ത ചെയ്ത് ബാറില്‍ പോയി പൂസായി; വിവാഹമോചനം പരിഗണിച്ചതിനുള്ള കൊലയ്ക്ക് കാരണം; കൊലയുടെ നടുക്കം വിട്ട് മാറാതെ നാട്ടുകാര്‍
കരിവെള്ളൂര്‍: നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ സ്നേഹിച്ചിരുന്ന ആളായിരുന്നു താ സിവില്‍ പോലീസ് ഓഫീസര്‍ പി.ദിവ്യശ്രീ. ദിവ്യശ്രീ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറിയിട്ടില്ല കരുവള്ളൂര്‍ ഗ്രാമത്തിന്. ദിവ്യശ്രീയെ ഇന്നലെ വൈകിട്ടാണ് ഭര്‍ത്താവ് കെ.രാജേഷ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവിലെ ബാറില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. ആക്രമണം ആസൂത്രിതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനം.
രാജേഷിന്റെയും ദിവ്യയുടെയും പ്രണയവിവാഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ദിവ്യശ്രീക്ക് പോലീസില്‍ ജോലി ലഭിക്കുന്നത്. നരത്തേ പെയിന്റിങ്, ഡ്രൈവര്‍ ജോലിചെയ്തിരുന്ന രാജേഷ് അടുത്തകാലത്തായി ജോലിക്ക് പോകാറില്ലായിരുന്നു.
സ്വത്ത് സംബന്ധിച്ചും രാജേഷ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നുവെന്ന് പരാതിയുണ്ട്. ഉപദ്രവം തുടര്‍ന്നതോടെ ദിവ്യശ്രീ കുടുംബകോടതിയില്‍ വിവാഹമോചനത്തിനായി കേസ് കൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച ദിവ്യശ്രീക്ക് ശബരിമല ഡ്യൂട്ടിക്കായി പോകേണ്ടതായിരുന്നു. രാത്രി ഏഴിന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഓട്ടോ ഏല്‍പ്പിച്ചിരുന്നു.
മകന് ആഷിഷ് കളിക്കാന്‍പോയ സമയത്താണ് രാജേഷ് വീട്ടിലെത്തിയത്. ദിവ്യശ്രീയും അച്ഛന് വാസുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്കും കൈയില്‍ വടിവാളുമായി നില്ക്കുന്ന രാജേഷിനെയാണ് കണ്ടത്. ഗേറ്റിന് സമീപം ദിവ്യശ്രീ വിണു കിടക്കുന്നുണ്ടായിരുന്നു. അടുത്തേക്ക് വന്നാല്‍ കൊല്ലുമെന്ന് രാജേഷ് സമീപവാസികളെ ഭീഷണിപ്പെടുത്തി വടിവാളുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
വാസുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. രാജേഷിനെ പിടികൂടാനായി ഉടന്‍തന്നെ പോലീസ് പരിശോധന നടത്തി. ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. രാത്രി എട്ടോടെ പുതിയതെരുവിലെ ബാറിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വളപട്ടണം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.