അങ്കമാലിയില്‍ കണ്ണില്ലാത്ത കൊടും ക്രൂരത; ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ദാരുണമായി മരിച്ചത് ഡല്‍ന മരിയ സാറ എന്ന കുഞ്ഞ്; അന്വേഷണം ആരംഭിച്ച് പോലീസ്

അങ്കമാലിയില്‍ കണ്ണില്ലാത്ത കൊടും ക്രൂരത; ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Update: 2025-11-05 08:23 GMT

കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയില്‍ നിന്നും നടുക്കുന്ന വാര്‍ത്ത. ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി, റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.

കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അടുക്കളയില്‍ ആയിരുന്നു. അവശനിലയില്‍ അമ്മൂമ്മയെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.

Tags:    

Similar News