ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ച് പരിചയപ്പെട്ടു; ചാറ്റ് ചെയ്തും കോളുകളിലൂടെയും സൗഹൃദത്തിലായി; പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 18കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18-കാരന്‍ പിടിയിലായി. പൂവച്ചല്‍ പേഴുമൂട് പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥറിനെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് ഒരു മാസം മുമ്പ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചാണ് 18കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെണ്‍കുട്ടിയുമായി ബന്ധം പൂലര്‍ത്തി. ആ സൗഹൃദം മുതലെടുത്താണ് 18കാരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.