ഇറച്ചിയുടെ ഗന്ധം മണത്ത തെരുവുനായ്ക്കള്‍ മാരിമുത്തുവിന് ചുറ്റുംനിന്നു കുരച്ചു; ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി; മരിയ സന്ധ്യയെ വകവരുത്തിയത് സംശയ രോഗിയായ ഭര്‍ത്താവ്; അഞ്ചുഗ്രാമത്തില്‍ മാരിമുത്തുവിനെ കുടുക്കിയത് ആ മണം
നാഗര്‍കോവില്‍: യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍ ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റിലായത് നായയുടെ ഇടപെടലില്‍. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.
മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കി. ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിനെ കണ്ട് സമീപത്തു നിന്ന നായകള്‍ കുരച്ച് ബഹളം വച്ചു. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. ഇതോടെ സംശയം തോന്നി. ബാഗില്‍ ഇറച്ചി കൊണ്ടു പോകുന്നുവെന്ന ന്യായീകരണം അവര്‍ വിശ്വസിച്ചില്ല. ഇതോടെ മാരിമുത്തുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍, പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.
തൂത്തുക്കുടിയിലെ മീന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയം തോന്നിയിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മില്‍ വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ഇയാള്‍ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ദമ്പതികള്‍ രണ്ടുമാസം മുന്‍പാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലേക്കു താമസം മാറിയത്. കോള്‍ ടാക്‌സി ഡ്രൈവറായിരുന്നു മാരിമുത്തു. തിരുനെല്‍വേലിയിലെ തച്ചനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ 2022ല്‍ റജിസ്ടര്‍ ചെയ്ത കേസില്‍ പ്രതിയാണ് മാരിമുത്തു. ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് സൂചന.
തൂത്തുക്കുടിയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട മരിയ സത്യ. ചെന്നൈയില്‍ കോള്‍ ടാക്‌സി ഡ്രൈവറായിരുന്ന മാരിമുത്തു കുറച്ചുനാളായി ഇറച്ചിവെട്ട് ജോലിയാണ് ചെയ്യുന്നത്. അഞ്ചുഗ്രാമം പാല്‍കുളത്തെ വാടകവീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്യാവശ്യമുണ്ടെന്ന് അറിയിച്ച് ഭാര്യയെ മാരിമുത്തു തൂത്തുക്കുടിയില്‍നിന്നു വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ മരിയ സത്യയെ രാത്രിയിലാണ് കൊലപ്പെടുത്തിയത്. ടിവിയുടെ ശബ്ദം ഉച്ചത്തില്‍ വച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് സമീപവാസികള്‍ അന്വേഷിച്ചപ്പോള്‍ ടിവിയുടെ ഒച്ചയാണെന്നാണ് ഇയാള്‍ പറഞ്ഞു.
മൃതദേഹം 10 കഷണങ്ങളാക്കി മൂന്നു ബാഗുകളിലാക്കി ഉപേക്ഷിക്കാനായിരുന്നു ശ്രമം. ഇറച്ചിയുടെ ഗന്ധം മണത്ത തെരുവുനായ്ക്കള്‍ മാരിമുത്തുവിന് ചുറ്റുംനിന്നു കുരച്ചതോടെയാണ് പ്രതി പിടിയിലായത്. അഞ്ച് മാസം മുന്‍പാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചുഗ്രാമത്തില്‍ താമസത്തിനെത്തിയത്. തൂത്തുക്കുടിയില്‍ മീന്‍ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. മരിയ സന്ധ്യയുടെ പെരുമാറ്റത്തില്‍ ഭര്‍ത്താവ് മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിക്കടി തര്‍ക്കങ്ങളും ഉണ്ടാകുകയും മരിയ സന്ധ്യയുമായി ബന്ധം വേണ്ടെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം തുടരുകയാണ്. മരിയയ്ക്കും മാരിമുത്തുവിനും രണ്ട് മക്കളാണ്.