ഏഴു കൊല്ലം മുമ്പ് വിവാഹ മോചനത്തിന് തീരുമാനമായി; സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അയല്‍പക്കത്തുകാരന്‍ സൗഹൃദം ശക്തമാക്കി; പണമിടപാടും തുടങ്ങി; പിന്നീട് പെണ്‍ സുഹൃത്ത് കൂട്ടു മതിയാക്കി; പ്രതികാരമായി കാറിടിച്ച് അയല്‍ക്കാരിയെ കൊന്ന അന്‍ഷാദ്; കൂട്ടു നിന്നത് ഇജാസും; നീതു നായരെ വകവരുത്തിയത് എന്തിന്?
കറുകച്ചാല്‍: സൗഹൃദം അവസാനിപ്പിച്ച പെണ്‍സുഹൃത്തിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവും സുഹൃത്തും പിടിയിലാകുന്നത് പോലീസിന്റെ കരുതലോടെയുള്ള അന്വേഷണത്തിന്റെ ഭാഗം. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായരെ (35) കാറിടിച്ച് കൊന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ മേലേട്ടുതകിടി അമ്പഴത്തിനാല്‍വീട്ടില്‍ അന്‍ഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് നീതു. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാധാകൃഷ്ണന്‍ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ.
ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടിയില്‍വെച്ചാണ് നീതുവിനെ അന്‍ഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവര്‍ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികില്‍ അബോധാവസ്ഥയില്‍കിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാര്‍ തിരിക്കുന്നത കണ്ടുവെന്ന മൊഴിയും നിര്‍ണ്ണായകമായി. 16 വര്‍ഷം മുന്‍പാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം നടന്നത്. അയല്‍വാസിയായിരുന്നു അന്‍ഷാദ്. ഏഴുവര്‍ഷം മുന്‍പ് രാജേഷും നീതുവും വിവാഹ മോചനത്തിന് തീരുമാനിച്ചു. കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടില്‍ നീതു എത്തി. ഇതിന് ശേഷം അന്‍ഷാദുമായി സൗഹൃദത്തിലായത്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഒന്നരവര്‍ഷം മുന്‍പ് നീതുവും കുടുംബവും വെട്ടിക്കാവുങ്കലിലേക്ക് താമസം മാറി. ഒരുവര്‍ഷം മുന്‍പ് ഇരുവരും തമ്മില്‍ പിണങ്ങി. അന്‍ഷാദിനെ നീതു ഒഴിവാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
നീതുവിനെ ഇടിച്ച ശേഷം വെട്ടിക്കാവുങ്കലില്‍നിന്ന് മല്ലപ്പള്ളി റോഡിലൂടെ അതിവേഗം ഓടിച്ചുപോയ കാര്‍ മുക്കടയില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും ഓട്ടോയിലാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിലുള്ള ഇന്നോവ കാര്‍ കണ്ടെത്താനായി നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. എന്നാല്‍ കാറിന് നമ്പര്‍പ്ലേറ്റ് ഇല്ലായിരുന്നു. ഇതോടെ പോലീസ് സംഭവ സ്ഥലത്തിന് സമീപത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് കെ.എല്‍.52 എസ് 3224 എന്ന നമ്പര്‍ കണ്ടെത്തി. നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍ ഇയാളില്‍ നിന്ന് വാടകയ്‌ക്കെടുത്തപൊന്‍കുന്നം സ്വദേശിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തി. അങ്ങനെ അന്വേഷണം അന്‍ഷാദിലേക്ക് എത്തുകയായിരുന്നു.
മണിമല മുക്കടയില്‍ നിന്നും വാടകയ്ക്ക് എടുത്ത വാഹനമാണ് അന്‍ഷാദ് കൊലപാതകത്തിന് ഉപയോഗിച്ചത് . വാഹനത്തിന്റെ നമ്പള്‍ പ്ലേറ്റ് ഉരിമാറ്റിയ ശേഷണമാണ് നീതുവിനെ ഇടിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ചങ്ങനാശേരിക്കുള്ള ബസില്‍ കയറാന്‍ നടന്നുപോകുമ്പോഴാണു നീതുവിനെ കാറിടിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന നീതു വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. നീതു ബസ് കയറാന്‍ പോകുന്ന സമയം തിരിച്ചറിഞ്ഞായിരുന്നു അപകടം ആസൂത്രണം ചെയ്തത്.
സാമ്പത്തിക ഇടപാടുകളാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു. അന്‍ഷാദ് നല്‍കിയ തുക തിരികെക്കൊടുക്കാത്തതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഓട്ടോ ഡ്രൈവറായ അന്‍ഷാദ്, സുഹൃത്തായ ഇജാസുമായി ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉജാസും ഓട്ടോ ഡ്രൈവറാണ്. നീതു പോകുന്ന വഴി കൃത്യമായി അറിയാവുന്ന അന്‍ഷാദ് പൊന്‍കുന്നത്തുനിന്നു കാര്‍ വാടകയ്‌ക്കെടുത്താണു കൊല നടത്തിയത്. ഉജാസും ഈ സമയം കാറിലുണ്ടായിരുന്നു. നീതുവിനെ ഇടിച്ചിട്ട ശേഷം ഏതാനും മീറ്റര്‍ നിരക്കി നീക്കിയെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
സമീപത്തെ വൈദ്യുത പോസ്റ്റില്‍ കാര്‍ തട്ടിയതിനെ തുടര്‍ന്നു മുന്‍വശത്തെ ബംപറിന്റെ ഭാഗം ഇളകിവീണു. തകര്‍ന്ന മുന്‍ഭാഗവുമായി കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇരുവരും കുറ്റസമ്മതം നടത്തി.