പതിനാലുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം; പീഡനവിവരം അമ്മയോട് പറഞ്ഞത് ബന്ധുക്കള്‍; ആലുവയില്‍ അമ്മയുടെ പങ്കാളിയായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
14 കാരിയെ പീഡിപ്പിച്ച അമ്മയുടെ പങ്കാളി അറസ്റ്റില്‍
ആലുവ: എറണാകുളം ആലുവയില്‍ പതിനാലുകാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ പങ്കാളിയെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി ആംബുലന്‍സ് ഡ്രൈവറാണ്. സംഭവത്തില്‍ ആലുവ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒരു വര്‍ഷം മുന്‍പാണ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്. അതിനുശേഷം പ്രതിക്കൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്. ബന്ധുക്കളാണ് പീഡനവിവരം അമ്മയോട് പറഞ്ഞത്. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ അമ്മ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന്റെ കാപ്ഷനില്‍ ദുസൂചനയുണ്ടെന്ന് കണ്ടെത്തി ബന്ധു പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാവ് മകളോട് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പറഞ്ഞത്.