ചെന്നിത്തല നവോദയ സ്കൂളില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍; ഹോസ്റ്റലിന്റെ ഇടനാഴിയില്‍ തൂങ്ങി മരിച്ചത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി: മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ
ചെന്നിത്തല നവോദയ സ്കൂളില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-07-10 02:51 GMT
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി എസ്. നേഹയെ ആണ് സ്കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ് നേഹ.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാന്നാര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.